പുറമേ നോക്കുന്ന ഒരാൾക്ക് ഈ പ്രപഞ്ചം ജഡങ്ങൾ എരിയുന്ന ചുടുകാട് പോലെ തോന്നും. എന്നാൽ ചിത്തപ്രസാദം വന്ന് ആത്മാനുഭവമുണ്ടായ സത്യദർശിക്ക് ശിവൻ നൃത്തം ചെയ്തുനിൽക്കുന്നതായി അനുഭവപ്പെടും.