
ഹരിദാസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ വിഷ്ണു ഉണ്ണിക്കൃഷ്ണനും ബിബിൻ ജോർജും നായകൻമാരായി എത്തുന്നു. സംവിധായകൻ റാഫി ആണ് രചന നിർവഹിക്കുന്നത്. ഹരിദാസിനുവേണ്ടി റാഫി തിരക്കഥ ഒരുക്കുന്നത് ആദ്യമാണ്. ചിത്രീകരണം സെപ്തംബറിൽ ആരംഭിക്കും. ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രം നിർമ്മിക്കുന്നത് വൺഡേ ഫിലിംസിന്റെ ബാനറിൽ ബിജു ആണ്.ജോർജ് കുട്ടി കെയർ ഒഫ് ജോർജ് കുട്ടി എന്ന അരങ്ങേറ്റ ചിത്രത്തിലൂടെ മികച്ച നവാഗത സംവിധായകനുള്ള സംസ്ഥാന പുരസ്കാരം കരസ്ഥമാക്കിയ സംവിധായകനാണ് ഹരിദാസ്. കിന്നരിപ്പുഴയോരം, ഇന്ദ്രപ്രസ്ഥം, കണ്ണൂർ, പഞ്ചലോഹം എന്നിവയാണ് ശ്രദ്ധേയ ചിത്രങ്ങൾ.