df

ന്യൂ​ഡ​ൽ​ഹി: 2022 ഏ​പ്രി​ൽ ഒ​ന്നി​ന് തു​ട​ങ്ങു​ന്ന പു​തി​യ സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ രാ​ജ്യ​ത്തി​ന്റെ വ​ള​ർ​ച്ചാനി​ര​ക്ക് ​കു​റ​ച്ച് ആ​ഗോ​ള ധ​ന​കാ​ര്യ ഏ​ജ​ൻ​സി​യാ​യ മോ​ർ​ഗ​ൻ സ്റ്റാ​ൻ​ലി. ലോ​ക​രാ​ജ്യ​ങ്ങ​ളി​ൽ എ​ണ്ണവി​ല​യു​ടെ കു​തി​പ്പ് സാ​മ്പ​ത്തി​ക

വ​ള​ർ​ച്ച​യ്ക്ക് വി​ഘാ​ത​മാ​കു​ന്ന​ത് ക​ണ​ക്കി​ലെ​ടു​ത്താ​ണ് വ​ള​ർ​ച്ച നി​ര​ക്കി​ൽ കു​റ​വ് വ​രു​ത്തി​യ​ത്. നേ​ര​ത്തേ

ക​ണ​ക്കാ​ക്കി​യ​തി​നേ​ക്കാ​ൾ 0.5 ശ​ത​മാ​നം കു​റ​ച്ച് 7.9 ശ​ത​മാ​ന​മാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന പു​തി​യ വ​ള​ർ​ച്ചാനി​ര​ക്ക്.

ഇന്ധനത്തിന്റെയും മറ്റ് വസ്തുക്കളുടെയും വില വർദ്ധന രാജ്യത്തെ ദോഷകരമായി ബാധിക്കും. വാണിജ്യ-വ്യാപാര മേഖലയെ ഇത് തിരിച്ചടിക്കും. നിക്ഷേപകരെയും സമ്മർദ്ദത്തിലേക്ക് തള്ളിവിടുമെന്നുമാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. അടുത്ത സാമ്പത്തികവർഷത്തിൽ ഇന്ത്യയിലെ വിലക്കയറ്റം ആറ് ശതമാനമായിരിക്കുമെന്നും കരണ്ട് അക്കൗണ്ട് ഡെഫിസിറ്റ് പത്ത് വർഷത്തിലെ ഉയർന്ന നിരക്കായ മൂന്ന് ശതമാനത്തിലേക്ക് എത്തുമെന്നും റിപ്പോർട്ട് പ്രവചിക്കുന്നു.

രാജ്യത്തെ ഇന്ധന ഉപഭോഗത്തിന്റെ 85 ശതമാനത്തിനും ഇറക്കുമതിയെയാണ് ആശ്രയിക്കുന്നത്. റഷ്യ - യുക്രെയിൻ യുദ്ധത്തെ തുടർന്ന് ഇന്ധനവില 14 വർഷത്തിനിടയിലെ ഉയർന്ന നിരക്കായ 140 ഡോളറിലേക്ക് എത്തി. അതിനാൽ തന്നെ സമീപഭാവിയിൽ തന്നെ രാജ്യത്തെ ഇന്ധനവില കുതിച്ചുയരുമെന്നാണ് കരുതുന്നത്. സാധനങ്ങളുടെയാകെ വില വർദ്ധിക്കാൻ ഇത് ഇടയായേക്കും.