death

ടൊറന്റോ: കാനഡയിൽ ഒന്റേറിയോ ഹൈവേയിൽ പാസഞ്ചർ വാൻ ട്രാക്ടർ ട്രെയിലറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അഞ്ച് ഇന്ത്യൻ വിദ്യാർത്ഥികൾ മരിച്ചതായി കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മിഷണർ അറിയിച്ചു. ഹർപ്രീത് സിംഗ് (24), ജസ്‌പിന്ദർ സിംഗ് (21), കരൺപാൽ സിംഗ് (22), മോഹിത് ചൗഹാൻ (23), പവൻ കുമാർ (23) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച രാവിലെ പ്രാദേശിക സമയം 3.45നായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ മറ്റ് രണ്ട് പേർ ആശുപത്രിയിലാണ്. അപകടത്തിൽപ്പെട്ടവർക്ക് എല്ലാ സഹായവും നൽകുന്നുണ്ടെന്ന് ടൊറന്റോയിലെ ഇന്ത്യൻ എംബസി വ്യക്തമാക്കി. അപകടത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തിൽ വിദേശകാര്യ മന്ത്രി എസ്. ജയ്‌ശങ്കർ അനുശോചിച്ചു.