rpf-saved-mans-life-

മുംബയ്: ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെ പുറത്തേക്ക് തെറിച്ചു വീണ യാത്രക്കാരന്റെ ജീവൻ രക്ഷിച്ച് റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് ഉദ്യോഗസ്ഥൻ. മുംബയിലെ വഡാല സ്റ്റേഷനിൽ ഞായറാഴ്ചയാണ് സംഭവം.

ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്നും യുവാവ് തെറിച്ച് പ്ളാറ്റ്ഫോമിനും ട്രെയിനും ഇടയിലേക്ക് വീഴുകയായിരുന്നു. ആർ.പി.എഫ് കോൺസ്റ്റബിളായ നേത്രപാൽ സിംഗാണ് സമയോചിത ഇടപെടലിലൂടെ യാത്രക്കാരനെ മരണത്തിൽ നിന്നും ജീവിതത്തിലേക്ക് തിരികെയെത്തിച്ചത്.

സംഭവത്തിന്റെ ദൃശ്യങ്ങൾ റെയിൽവേ സ്റ്റേഷനിലെ സി.സി ടി.വി കാമറയിൽ നിന്ന് പൊലീസ് കണ്ടെടുത്തു. യാത്രക്കാർ ഒരു കാരണവശാലും ഓടുന്ന ട്രെയിനിൽ കയറുകയോ, ഇറങ്ങുകയോ ചെയ്യരുതെന്ന തലക്കെട്ടോടെ സെൻട്രൽ റെയിൽവേയുടെ ഔദ്യോഗിക വെബ്‌സൈറ്റ്,​ ട്വിറ്ററിൽ പങ്കുവച്ച ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായി.