
മസ്കറ്റ് : വിദേശികളുടെ തൊഴിൽ വിസാ നിരക്കുകൾ കുറച്ച് ഒമാൻ. സുല്‍ത്താൻ ഹൈതം ബിൻ താരികിന്റെ നിർദ്ദേശപ്രകാരമാണ് തൊഴിൽ വിസാ നിരക്കുകൾ പുതുക്കാനുള്ള തൊഴിൽ മന്ത്രാലയത്തിന്റെ തീരുമാനം. 301 റിയാലാണ് ഏറ്റവും ഉയർന്ന വിസാ നിരക്ക്. 101 റിയാലാണ് കുറഞ്ഞ വിസാ നിരക്ക്. സ്വദേശിവത്കരണ തോത് പൂർണമായി നടപ്പാക്കുന്ന കമ്പനികള്‍ക്കും സ്ഥാപനങ്ങൾക്കും 85 ശതമാനം വരെ വിസ ഫീസ് ഇളവ് ലഭിക്കും. ഈ വർഷം ജൂൺ ഒന്ന് മുതലാണ് പുതിയ വിസാ നിരക്ക് പ്രാബല്യത്തിൽ വരിക. 25 ഭക്ഷ്യ സാധനങ്ങളുടെ വാറ്റ് ഒഴിവാക്കാനും സുൽത്താൻ നിര്‍ദേശിച്ചു. ഇതോടെ വാറ്റ് ഒഴിവാക്കപ്പെട്ട വസ്തുക്കളുടെ എണ്ണം 513 ആയി. ബാർളി, ചോളം, ഗോതമ്പ്, സൊയാബീൻ, പക്ഷികളുടെയും മൃഗങ്ങളുടെയും തീറ്റകൾ തുടങ്ങിയവയാണ് പുതിയതായി വാറ്റിൽ നിന്നൊഴിവാക്കിയത്.