kk

തിരുവനന്തപുരം : തിരുവല്ലം സ്റ്റേഷനിൽ പൊലീസ് കസ്റ്റഡിയിൽ യുവാവ് മരിച്ച സംഭവത്തിന്റെ അന്വേ,​മം സി.ബി.ഐയ്ക്ക് കൈമാറി. അന്വേഷണം സി.ബി.ഐയ്ക്ക് കൈമാറാൻ മുഖ്യമന്ത്രി ഉത്തരവിട്ടു. കസ്റ്റഡി മരണം ഉണ്ടായാൽ കേസ് സി.ബി.ഐയ്ക്കു വിടുമെന്ന സർക്കാരിന്റെ നയത്തിന്റെ ഭാഗമായാണ് മുഖ്യമന്ത്രിയുടെ ഉത്തരവ്. സംസ്ഥാന ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിച്ചിരുന്നത്.

കഴിഞ്ഞ 28നാണ് തിരുവല്ലം നെല്ലിയോട് മേലേചരുവിള പുത്തൻ വീട്ടിൽ സി.പ്രഭാകരന്റെയും സുധയുടെയും മകൻ സുരേഷ് (40) മരിച്ചത്. ജഡ്ജിക്കുന്ന് എന്ന സ്ഥലം കാണാനെത്തിയ ദമ്പതികളെ സംഘം ചേർന്ന് ആക്രമിച്ചെന്ന പരാതിയിൽ പിടിയിലായ സുരേഷ് ഒരു രാത്രി മുഴുവൻ പൊലീസ് കസ്റ്റഡിയിലായിരുന്നു. പിറ്റേന്നു രാവിലെയാണു നെഞ്ചുവേദനയെത്തുടർന്നു കുഴഞ്ഞു വീണതും ആശുപത്രിയിലെത്തിക്കും വഴി മരിച്ചതും.

സുരേഷിന്റെ രീരത്തിൽ 12 ചതവുണ്ടെന്നും മരണത്തിനു കാരണമായ ഹൃദ്രോഗബാധയ്ക്ക് അത് ആക്കം കൂട്ടിയിരിക്കാമെന്നുമുള്ള പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നിരുന്നു. ശരീരത്തിൽ പരുക്കില്ലെന്നും ഹൃദയാഘാതം മൂലമാണു മരിച്ചതെന്നുമാണു പൊലീസ്പ റഞ്ഞിരുന്നത്. താടിയെല്ലിനു താഴെ കഴുത്തിന്റെ വലതു വശത്ത്, കഴുത്തിനു മുൻപിൽ ഇടതുവശത്ത്, വലതു തുടയുടെ പിൻഭാഗത്ത്, കാൽമുട്ടിനു മുകളിൽ വലതു തുടയിൽ, തോളിനു താഴെ ഇടതു കൈയ്യുടെ പിൻഭാഗത്ത്, കാൽമുട്ടിനു മുകളിൽ ഇടതു തുടയുടെ പിന്നിൽ, മുതുകിൽ മുകളിലും താഴെയും ഇടത്തും വലത്തുമായി 6 ഭാഗങ്ങളിൽ എന്നിങ്ങനെയാണു ചതവുള്ളത്. എത്ര നീളത്തിലും വീതിയിലുമാണ് ചതവ് എന്നതും വിവരിച്ചിട്ടുണ്ട്. എങ്ങനെ ഇതു സംഭവിച്ചെന്നു റിപ്പോർട്ടിലില്ല.

സംഭവത്തിൽ തിരുവല്ലം സ്റ്റേഷനിലെ എസ്.ഐമാരായ ബിപിൻ പ്രകാശ്, വൈശാഖ്, ഗ്രേഡ് എസ്ഐ സജീവ് എന്നിവരെ സസ്പെൻഡ് ചെയ്തിരുന്നു. സ്റ്റേഷൻ ഹൗസ് ഓഫിസർ സുരേഷ് നായർക്കു കാരണം കാണിക്കൽ നോട്ടിസും നൽകി. നടപടിക്രമം പാലിച്ചില്ലെന്നതാണ് ഇവർക്കെതിരായ കുറ്റം. സുരേഷ് അടക്കമുള്ളവരെ 27 ന് സന്ധ്യയോടെയാണു പൊലീസ് പിടിച്ചതെങ്കിലും പിറ്റേന്നു രാവിലെയാണു പ്രഥമവിവര റിപ്പോർട്ട് റജിസ്റ്റർ ചെയ്തത്. സുരേഷിനെ ആശുപത്രിയിൽ എത്തിക്കാൻ വൈകിയെന്നും ആക്ഷേപമുണ്ട്.