
വനിതാ ബാഡ്മിന്റണിലെ ഇന്ത്യയുടെ മുഖമാണ് പി വി സിന്ധു. ഒളിമ്പിക്സ് മെഡൽ അടക്കം നിരവധി രാജ്യാന്തര നേട്ടങ്ങൾ കൈവരിച്ചിട്ടുള്ള പി വി സിന്ധു സമൂഹമാദ്ധ്യമങ്ങളിലും സജീവമാണ്. ഇപ്പോൾ ഇൻസ്റ്റാഗ്രാം റീൽസിലെ ടെൻഡിംഗ് നമ്പരായ 'മായക്കിറിയെ' എന്ന ഗാനത്തിന് സിന്ധു ചുവടുവയ്ക്കുന്ന റീൽ ശ്രദ്ധേയമാകുകയാണ്. 'ചലനത്തിന്റെ സന്തോഷമാണ് നൃത്തം' എന്ന ക്യാപ്ഷനോടെയാണ് സിന്ധു റീൽ ഷെയർ ചെയ്തിരിക്കുന്നത്. നേരത്തെ മറ്റൊരു ട്രെൻഡ് ആയിരുന്ന കച്ചാ ബദാമിന് വേണ്ടിയും സിന്ധു ചുവട് വച്ചിരുന്നു.