df

കൊച്ചി: മുൻനിര ടെലികോം സേവനദാതാക്കളായ വോഡഫോൺ ഐഡിയ ലിമി​റ്റഡ് (വി) ഇന്ത്യയിലെ ഗെയിമിംഗ് പ്രേമികൾക്കായി വി ആപ്പിൽ പുതുതായി വി ഗെയിംസ് ഒരുക്കുന്നു. ഇന്ത്യ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഗെയിമിംഗ്, സ്‌പോർട്‌സ് മീഡിയ കമ്പനിയായ നസാറ ടെക്‌നോളജീസുമായി ചേർന്നാണ് വി ഉപയോക്താക്കൾക്ക് ഗെയിമിംഗ് ലഭ്യമാക്കുന്നത്. ആക്ഷൻ, അഡ്വൈഞ്ചർ, വിദ്യാഭ്യാസം, വിനോദം, പസിൽ, റേസിംഗ്, സ്‌പോർട്‌സ് തുടങ്ങിയ 10 ജനപ്രിയ വിഭാഗങ്ങളിലായി 1200ലധികം ആൻഡ്രോയ്‌സ്, എച്ച്ടിഎംഎൽ 5 അധിഷ്ഠിത മൊബൈൽ ഗെയിമിംഗ് അനുഭവമാണ് വി ആപ്പിലെ വി ഗെയിംസിലുള്ളത്.