
പാലക്കാട്: വാളയാർ അട്ടപ്പളം താഴ്‌വരയിൽ കാട്ടുതീ പടരുന്നു. കഴിഞ്ഞ ശനിയാഴ്ച ആരംഭിച്ച തീ ഇതിനോടകം താഴ്‌വരയിൽ നിന്ന് മലമുകളിലേക്ക് എത്തിയിട്ടുണ്ട്. അഗ്നിസമന സേനയുടെ 40 അംഗ യൂണിറ്റ് അത്യധ്വാനം ചെയ്തിട്ടും തീ നിയന്ത്രണവിധേയമാക്കാൻ ഇതുവരെയും സാധിച്ചിട്ടില്ല. നിലവിൽ തീ കൂടുതൽ ഇടങ്ങളിലേക്ക് പടരാതിരിക്കാനാണ് അഗ്നിശമന സേനയുടെ ശ്രമം.
സേനാംഗങ്ങൾ രണ്ട് സംഘങ്ങളായി തിരിഞ്ഞാണ് തീയണക്കാൻ ശ്രമിക്കുന്നത്. ഡ്രോൺ ഉപയോഗിച്ച് സ്ഥിതിഗതികൾ നിരീക്ഷിക്കുന്നതായി വനംവകുപ്പ് അധികൃതർ അറിയിച്ചു.