df

മുംബയ്: ഉപഭോക്തൃ വില സൂചിക (സി.പി.ഐ) അനുസരിച്ച് 2022 ഫെബ്രുവരിയിൽ ഇന്ത്യയിലെ റീട്ടെയിൽ പണപ്പെരുപ്പ നിരക്ക് 6.07ശതമാനമായി. നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് വെള്ളിയാഴ്ച പുറത്തുവിട്ട കണക്കുകൾ പ്രകാരം രാജ്യത്തെ റീട്ടെയിൽ പണപ്പെരുപ്പനിരക്ക് വീണ്ടും റിസർവ് ബാങ്ക് ഒഫ് ഇന്ത്യയുടെ (ആർ.ബി.ഐ) മോണിറ്ററി പോളിസി കമ്മിറ്റിയുടെ (എം.പി.സി) ഉയർന്ന പരിധി ലംഘിച്ചു. 2021 ജൂണിന് ശേഷം ഇത് രണ്ടാം തവണയാണ് ഇത്തരത്തിൽ സംഭവിക്കുന്നത്.