bafta

ലണ്ടൻ : 75ാമത് ബാഫ്റ്റ ( ബ്രിട്ടീഷ് അക്കാഡമി ഫിലിം അവാർഡ്സ് ) പുരസ്കാര വിതരണം ലണ്ടനിലെ റോയൽ ആൽബർട്ട് ഹാളിൽ നടന്നു. കഴിഞ്ഞ വർഷം ഓൺലൈനായി നടന്ന പുരസ്കാരം ഇത്തവണ കൊവിഡിന് മുമ്പുണ്ടായിരുന്ന പോലെ പ്രൗഢ ഗംഭീരമാണ് നടന്നത്. നടി റിബൽ വിൽസൺ അവതാരികയായി. ഡ്യൂൺ, ദ പവർ ഒഫ് ദ ഡോഗ് എന്നിവ പുരസ്കാരനേട്ടത്തിൽ മുന്നിലെത്തി. ഛായഗ്രഹണം, സ്പെഷ്യൽ ഇഫക്ട്സ് തുടങ്ങി അഞ്ച് വിഭാഗങ്ങളിലാണ് ഡ്യൂൺ വിജയിച്ചത്. അതേ സമയം, പ്രധാന വിഭാഗങ്ങളായ മികച്ച ചിത്രവും സംവിധാനവും ദ പവർ ഒഫ് ദ ഡോഗ് സ്വന്തമാക്കി. അന്തരിച്ച ഇന്ത്യൻ ഗായിക ലതാ മങ്കേഷ്കറിന് അവാർഡ് ദാന ചടങ്ങിൽ ആദരമർപ്പിച്ചു.

 വിജയികൾ

 ചിത്രം - ദ പവർ ഒഫ് ദ ഡോഗ്

 ബ്രിട്ടീഷ് ചിത്രം- ബെൽഫാസ്റ്റ്

 ഇംഗ്ലീഷ് ഇതര ഭാഷാ ചിത്രം - ഡ്രൈവ് മൈ കാർ

 ആനിമേറ്റഡ് ചിത്രം - എൻകാന്റോ

 സംവിധാനം - ജെയ്‌ൻ ക്യാംപ്യൻ ( ദ പവർ ഒഫ് ദ ഡോഗ് )

 നടൻ - വിൽ സ്മിത്ത് ( കിംഗ് റിച്ചാർഡ് )

 നടി - ജൊവാന സ്കാൻലൻ ( ആഫ്റ്റർ ലവ് )

 സഹനടി - അരിയാന ഡിബോസ് ( വെസ്റ്റ് സൈഡ് സ്റ്റോറി )

 സഹനടൻ - ട്രോയ് കോറ്റ്‌സർ ( കോഡ )