
ദുബായ്: ഐ.സി.സിയുടെ കഴിഞ്ഞ മാസത്തെ മികച്ച പുരുഷ താരമായി ഇന്ത്യയുടെ ശ്രേയസ് അയ്യരെ തിരഞ്ഞെടുത്തു. വിൻഡീസിനും ശ്രീലങ്കയ്ക്കും എതിരെ പുറത്തെടുത്ത പ്രകടനങ്ങളാണ് ശ്രേയസിനെ കഴിഞ്ഞമാസത്തെ താരമാക്കിയത്. ന്യൂസിലൻഡിന്റെ അമേലിയ കെർ ആണ് കഴിഞ്ഞ മാസത്തെ മികച്ച വനിതാ താരം.