crime

കൊ​ച്ചി​:​ ​മോ​ഡ​ലു​ക​ൾ​ ​മ​രി​ച്ച​ ​കാ​റ​പ​ക​ട​ക്കേ​സി​ൽ​ ​പ്ര​ത്യേ​ക​ ​അ​ന്വേ​ഷ​ണ​സം​ഘം​ ​ഇ​ന്ന് ​കു​റ്ര​പ​ത്രം​ ​സ​മ​‌​ർ​പ്പി​ക്കും.​ ​കാ​ർ​ ​ഓ​ടി​ച്ച​ ​തൃ​ശൂ​ർ​ ​മാ​ള​ ​സ്വ​ദേ​ശി​ ​അ​ബ്ദു​ൾ​ ​റ​ഹ്മാ​നാ​ണ് ​ഒ​ന്നാം​ ​പ്ര​തി.​ ​കാ​റി​നെ​ ​പി​ന്തു​ട​ർ​ന്ന​ ​ല​ഹ​രി​പ്പാ​ർ​ട്ടി​ക​ളു​ടെ​ ​സം​ഘാ​ട​ക​ൻ​ ​സൈ​ജു​ ​എം.​ ​ത​ങ്ക​ച്ച​ൻ,​ ​ന​മ്പ​ർ​ 18​ ​ഹോ​ട്ട​ലു​ട​മ​ ​റോ​‌​‌​യ് ​വ​യ​ലാ​ട്ട് ​എ​ന്നി​വ​രാ​ണ് ​ര​ണ്ടും​ ​മൂ​ന്നും​ ​പ്ര​തി​ക​ൾ.
തെ​ളി​വ് ​ന​ശി​പ്പി​ക്കാ​ൻ​ ​കൂ​ട്ടു​നി​ന്ന​ ​ന​മ്പ​ർ​ 18​ ​ഹോ​ട്ട​ൽ​ ​ജീ​വ​ന​ക്കാ​രാ​യ​ ​മെ​ൽ​വി​ൻ,​ ​വി​ഷ്ണു,​ ​ലി​ൻ​സ​ൺ,​ ​ഷി​ജു​ലാ​ൽ,​ ​അ​നി​ൽ​ ​എ​ന്നി​വ​രു​ൾ​പ്പെ​ടെ​ ​എ​ട്ടു​ ​പേ​രാ​ണ് ​പ്ര​തി​ക​ൾ.​ ​ക​ഴി​ഞ്ഞ​ ​കേ​ര​ള​പ്പി​റ​വി​ ​ദി​ന​ത്തി​ൽ​ ​പു​ല​ർ​ച്ചെ​ ​ഒ​ന്നി​നാ​ണ് ​മു​ൻ​ ​മി​സ് ​കേ​ര​ള​ ​അ​ൻ​സി​ ​ക​ബീ​ർ,​ ​റ​ണ്ണ​റ​പ്പാ​യി​രു​ന്ന​ ​അ​ഞ്ജ​ന​ ​ഷാ​ജ​ൻ,​ ​കൊ​ടു​ങ്ങ​ല്ലൂ​ർ​ ​സ്വ​ദേ​ശി​ ​മു​ഹ​മ്മ​ദ് ​ആ​ഷി​ഖ് ​എ​ന്നി​വ​രു​ടെ​ ​ജീ​വ​നെ​ടു​ത്ത​ ​കാ​റ​പ​ക​ട​മു​ണ്ടാ​യ​ത്.