arrested

പെ​രി​ന്ത​ൽ​മ​ണ്ണ​:​ ​ക​ണ​ക്കു​ക​ളി​ൽ​ ​കൃ​ത്രി​മം​ ​കാ​ണി​ച്ചും​ ​വ്യാ​ജ​രേ​ഖ​ ​ച​മ​ച്ചും​ ​പെ​രി​ന്ത​ൽ​മ​ണ്ണ​ ​താ​ലൂ​ക്ക് ​ഹൗ​സിം​ഗ് ​സ​ഹ​ക​ര​ണ​ ​സം​ഘ​ത്തി​ന് 2,41,55,558​ ​രൂ​പ​യു​ടെ​ ​ന​ഷ്ടം​ ​വ​രു​ത്തി​യ​ ​കേ​സി​ൽ​ ​മു​ൻ​ ​സെ​ക്ര​ട്ട​റി​യെ​ ​മ​ല​പ്പു​റം​ ​ക്രൈം​ ​ബ്രാ​ഞ്ച് ​സം​ഘം​ ​അ​റ​സ്റ്റു​ചെ​യ്തു.​ ​താ​ലൂ​ക്ക് ​ഹൗ​സിം​ഗ് ​സ​ഹ​ക​ര​ണ​ ​സം​ഘ​ത്തി​ലെ​ ​മു​ൻ​ ​സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന​ ​പെ​രി​ന്ത​ൽ​മ​ണ്ണ​ ​വേ​ളൂ​ർ​ ​വ​ള​പ്പി​ൽ​ ​വേ​ണു​ഗോ​പാ​ലാ​ണ് ​(60​)​ ​അ​റ​സ്റ്റി​ലാ​യ​ത്.​ ​ഇ​ന്ന​ലെ​ ​ബൈ​പാ​സ് ​റോ​ഡി​ലെ​ ​ഇ​യാ​ളു​ടെ​ ​താ​മ​സ​സ്ഥ​ല​ത്ത് ​മ​ല​പ്പു​റം​ ​ക്രൈം​ബ്രാ​ഞ്ച് ​സം​ഘം​ ​പ​രി​ശോ​ധ​ന​ ​ന​ട​ത്തു​ക​യും​ ​ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ​ചോ​ദ്യം​ ​ചെ​യ്യ​ലി​ന് ​ശേ​ഷം​ ​ഉ​ച്ച​യോ​ടെ​ ​അ​റ​സ്റ്റ് ​രേ​ഖ​പ്പെ​ടു​ത്തു​ക​യു​മാ​യി​രു​ന്നു.
2016​ൽ​ ​മ​ല​പ്പു​റം​ ​ജോ​യി​ന്റ് ​ര​ജി​സ്ട്രാ​ർ​(​ജ​ന​റ​ൽ​)​ ​ജി​ല്ലാ​ ​പൊ​ലീ​സ് ​മേ​ധാ​വി​ക്ക് ​ന​ൽ​കി​യ​ ​പ​രാ​തി​യി​ലാ​ണ് ​ന​ട​പ​ടി.​ 2007​ ​മു​ത​ൽ​ ​സം​ഘ​ത്തി​ന്റെ​ ​സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന​ ​വേ​ണു​ഗോ​പാ​ലും​ ​മ​റ്റു​ജീ​വ​ന​ക്കാ​രും​ ​സം​ഘ​ത്തി​ന്റെ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ​ ​കൃ​ത്രി​മം​ ​കാ​ണി​ച്ച് ​വാ​യ്പ​ ​ന​ൽ​കു​ന്ന​തി​ലും​ ​തി​രി​ച്ച​ട​ക്കു​ന്ന​തി​ലും​ ​ക്ര​മ​ക്കേ​ടു​ക​ൾ​ ​ന​ട​ത്തി​യ​താ​യാ​ണ് ​ക്രൈം​ബ്രാ​ഞ്ച് ​ക​ണ്ടെ​ത്ത​ൽ.​ ​ഇ​തു​മൂ​ലം​ ​സം​ഘ​ത്തി​ന് 2012​-13​ ​വ​ർ​ഷ​ത്തെ​ ​ഓ​ഡി​റ്റ് ​റി​പ്പോ​ർ​ട്ട് ​പൂ​ർ​ത്തി​യാ​ക്കാ​ൻ​ ​സാ​ധി​ക്കാ​ത്ത​വി​ധം​ ​അ​പൂ​ർ​ണ​മാ​യ​ ​ക​ണ​ക്കു​ക​ൾ​ ​കാ​ണി​ച്ചും​ ​വ്യാ​ജ​രേ​ഖ​ക​ൾ​ ​ഹാ​ജ​രാ​ക്കി​യും​ ​മ​റ്റും​ ​സം​ഘ​ത്തി​ന് ​ന​ഷ്ടം​ ​വ​രു​ത്തി​ ​സ്വ​ന്തം​ ​കാ​ര്യ​ത്തി​നാ​യി​ ​ഉ​പ​യോ​ഗി​ച്ചു​വെ​ന്നാ​ണ് ​ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്.​ 2021​ൽ​ ​സ​ഹ​ക​ര​ണ​ ​സം​ഘ​ത്തി​ന്റെ​ ​ഓ​ഫീ​സി​ൽ​ ​പൊ​ലീ​സ് ​പ​രി​ശോ​ധ​ന​ ​ന​ട​ത്തി​ ​രേ​ഖ​ക​ൾ​ ​ക​ണ്ടെ​ടു​ത്ത് ​കോ​ട​തി​ക്ക് ​അ​യ​ച്ചി​രു​ന്നു.
2017​ൽ​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്ത​ ​കേ​സ് ​പെ​രി​ന്ത​ൽ​മ​ണ്ണ​ ​പൊ​ലീ​സ് ​അ​ന്വേ​ഷി​ച്ചു​ ​വ​രു​ന്ന​തി​നി​ടെ​ 2022​ ​ജ​നു​വ​രി​ 19​ ​മു​ത​ൽ​ ​മ​ല​പ്പു​റം​ ​ക്രൈം​ബ്രാ​ഞ്ച് ​ഏ​റ്റെ​ടു​ത്തി​രു​ന്നു.​ ​പെ​രി​ന്ത​ൽ​മ​ണ്ണ​ ​ജു​ഡീ​ഷ്യ​ൽ​ ​ഫ​സ്റ്റ് ​ക്ലാ​സ് ​മ​ജി​സ്‌​ട്രേ​റ്റ് ​കോ​ട​തി​യി​ൽ​ ​ഹാ​ജ​രാ​ക്കി​യ​ ​പ്ര​തി​യെ​ ​റി​മാ​ൻ​ഡ് ​ചെ​യ്തു.