
തിരുവനന്തപുരം: യുഡിഎഫ് വിട്ട് എൻസിപിയിലേയ്ക്ക് മടങ്ങുമെന്ന വാർത്ത നിഷേധിച്ച് പാലാ എംഎൽഎ മാണി സി കാപ്പൻ. യുഡിഎഫ് വിടുന്നതുമായി ബന്ധപ്പെട്ട് ഒരു ചർച്ചയും നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. 'എൻസിപി ദേശീയ അദ്ധ്യക്ഷൻ ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തിയത് സത്യമാണ്. ഇന്നും കാണും, നാളെയും കാണും. യുഡിഎഫിനെ ചില പരാതികൾ അറിയിച്ചിട്ടുണ്ട്' - മാണി സി കാപ്പൻ പറഞ്ഞു.
വനംമന്ത്രി എകെ ശശീന്ദ്രനെ മാറ്റി മാണി സി കാപ്പനെ മന്ത്രിയാക്കാമെന്ന് വാഗ്ദ്ധാനം നൽകിയെന്നും അതിനാൽ അദ്ദേഹം എൻസിപിയിലേയ്ക്ക് മടങ്ങിയെത്തിയേക്കുമെന്നുമാണ് റിപ്പോർട്ടുകൾ പുറത്തുവന്നത്. എൻസിപി സംസ്ഥാന അദ്ധ്യക്ഷൻ പിസി ചാക്കോ മുൻകൈയെടുത്താണ് നീക്കങ്ങളെന്നാണ് വിവരം. പിസി ചാക്കോയുമായും ശരദ് പവാറുമായും മാണി സി കാപ്പൻ കൂടിക്കാഴ്ച നടത്തിയിരുന്നെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു.