
ധരിച്ച വസ്ത്രത്തിന്റെ പേരിൽ താരങ്ങൾക്കെതിരെ സോഷ്യൽ മീഡിയയിൽ വിമർശനങ്ങളുണ്ടാകാറുണ്ട്. അത്തരത്തിൽ അടുത്തിടെ നടി സാമന്തയ്‌ക്കെതിരെയും സൈബർ ആക്രമണം ഉണ്ടായിരുന്നു. ഫിലിം ക്രിട്ടിക്‌സ് ചോയ്‌സ് പുരസ്‌കാര ചടങ്ങിൽ നടി ധരിച്ച വസ്ത്രത്തിന്റെ പേരിലായിരുന്നു വിമർശനം.
തനിക്കെതിരെയുള്ള വിമർശനങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് നടിയിപ്പോൾ. ധരിക്കുന്ന വസ്ത്രം നോക്കി ഒരു വ്യക്തിയെ വിലയിരുത്തുന്നത് എളുപ്പമുള്ള കാര്യമാണെന്നും, നമ്മളിപ്പോൾ 2022 ലാണ് നിൽക്കുന്നതെന്നും നടി ഓർമിപ്പിച്ചു. ഇപ്പോഴെങ്കിലും വസ്ത്രത്തിന്റെ കഴുത്തും താഴ്ഭാഗവും നോക്കി സ്ത്രീകളെ വിലയിരുത്തുന്നതിൽ ശ്രദ്ധിക്കാതെ സ്വന്തം കാര്യം നോക്കണമെന്നും സാമന്ത കൂട്ടിച്ചേർത്തു.
ഒരു സ്ത്രീ എന്ന നിലയിൽ വിധിക്കപ്പെടുക എന്നതിന്റെ അർത്ഥം തനിക്ക് നന്നായി അറിയാമെന്നും നടി പറഞ്ഞു. പച്ചയും കറുപ്പും നിറത്തിലുള്ള സ്‌പെഗറ്റി സ്ട്രാപ്പ് ഗൗൺ ധരിച്ചായിരുന്നു ഫിലിം ക്രിട്ടിക്‌സ് ചോയ്‌സ് പുരസ്‌കാര ചടങ്ങിലേക്ക് സാമന്ത എത്തിയത്. ഗൗരിനൈനിക ഡിസൈനർമാരാണ് ഈ വസ്ത്രം ഡിസൈൻ ചെയ്തത്.