bank

കൊച്ചി: നടപ്പുവർഷം രാജ്യത്ത് ഏറ്റവുമധികം ബാങ്കിംഗ് തട്ടിപ്പ് റിപ്പോർട്ട് ചെയ്‌തത് കോട്ടക് മഹീന്ദ്ര ബാങ്കിൽ. ഒരുലക്ഷം രൂപയോ അതിനുമുകളിലോ തുക ഉൾപ്പെട്ട തട്ടിപ്പുകളാണ് ബാങ്കുകൾ റിപ്പോർട്ട് ചെയ്യാറുള്ളത്. ഇത്തരത്തിൽ 642 കേസുകളാണ് നടപ്പു സാമ്പത്തികവർഷം ഏപ്രിൽ-ഡിസംബറിൽ കോട്ടക് ബാങ്കിലുണ്ടായതെന്ന് കേന്ദ്ര ധനസഹമന്ത്രി ഭഗവത് കാരാഡ് ലോക്‌സഭയിൽ സമർപ്പിച്ച റിപ്പോർട്ട് വ്യക്തമാക്കി.

135...

(കഴിഞ്ഞ സാമ്പത്തികവർഷങ്ങളിൽ കോട്ടക് മഹീന്ദ്ര ബാങ്കിൽ റിപ്പോർട്ട് ചെയ്‌ത ബാങ്കിംഗ് തട്ടിപ്പുകളുടെ എണ്ണം)​

 2016-17 : 135

 2017-18 : 289

 2018-19 : 383

 2019-20 : 652

 2020-21 : 826

 2021-22* : 642

(* നടപ്പുവർഷം ആദ്യ ഒമ്പതുമാസത്തെ കണക്ക്)​

കൂടുന്ന തട്ടിപ്പുകൾ

നടപ്പുവർഷം ഏപ്രിൽ-ഡിസംബറിൽ തട്ടിപ്പുകൾ റിപ്പോർട്ട് ചെയ്‌തതിൽ രണ്ടാംസ്ഥാനത്ത് ഐ.സി.ഐ.സി.ഐ ബാങ്കാണ് - 518 എണ്ണം. ഇൻഡസ് ഇൻഡ് ബാങ്ക് (377)​,​ ആക്‌സിസ് ബാങ്ക് (235)​,​ എസ്.ബി.ഐ (159)​,​ എച്ച്.ഡി.എഫ്.സി ബാങ്ക് (151)​ എന്നിവയാണ് തൊട്ടുപിന്നാലെയുള്ളത്.

₹1 ലക്ഷം

ഒരുലക്ഷം രൂപയോ അതിനുമുകളിലോ തുക ഉൾപ്പെട്ട തട്ടിപ്പുകളാണ് ബാങ്കുകൾ റിസർവ് ബാങ്കിന് റിപ്പോർട്ട് ചെയ്യുന്നത്.

എസ്.ബി.ഐയ്ക്ക് ആശ്വാസം

കഴിഞ്ഞ മൂന്നുവർഷത്തെ കണക്കെടുത്താൽ രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്.ബി.ഐയിൽ തട്ടിപ്പുകൾ കുറയുകയാണ്. കണക്ക് ഇങ്ങനെ:

 2016-17 : 751

 2017-18 : 923

 2018-19 : 931

 2019-20 : 673

 2020-21 : 283

 2021-22* : 151

(* നടപ്പുവർഷം ആദ്യ ഒമ്പതുമാസത്തെ കണക്ക്)​