
സംവിധായകൻ പാ രഞ്ജിത്ത് നിർമ്മിച്ച കുതിരൈവാൽ മാർച്ച് 18ന് പ്രദർശനത്തിനെത്തും. ശ്യാം സുന്ദറും മനോജ് ലിയോണൽ ജേസനും ചേർന്ന് സംവിധാനം ചെയ്യുന്ന ഫാന്റസി സൈക്കോളജിക്കൽ ത്രില്ലർ ചിത്രമാണിത്. കലൈയരശൻ ആണ് നായകൻ. ഹിന്ദി- മറാത്തി അഭിനേത്രി അഞ്ജലി പട്ടിൽ ആണ് നായിക. സൗമ്യ ജയമൂർത്തി, ആനന്ദ് സാമി, ചേതൻ തുടങ്ങിയവരാണ് മറ്റു താരങ്ങൾ. കാർത്തിക് മുത്തുകുമാർ ഛായാഗ്രഹണവും പ്രദീപ് കുമാർ സംഗീത സംവിധാനവും നിർവഹിക്കുന്നു. നീലം പ്രൊഡക്ഷൻസന്റെ ബാനറിൽ പരിയേറും പെരുമാൾ, ഇരണ്ടാം ഉലക പോരിൻ കടൈശി ഗുണ്ട് എന്നീ ചിത്രങ്ങൾ നിർമ്മിച്ച സംവിധായകൻ പാ രഞ്ജിത്ത്, യാഴി ഫിലിംസുമായി ചേർന്ന് നിർമ്മിച്ച ചിത്രമാണിത്. മുരളി സിൽവർ സ്‌ക്രീൻ പിക്ചേഴ്സാണ് കേരളത്തിൽ എത്തിക്കുന്നത്. പി.ആർ.ഒ: സി.കെ. അജയ് കുമാർ.