little-girl

കച്ച ബദാം ഗാനത്തിന് ചുവടുവച്ചുകൊണ്ടുള്ള നിരവധി പേരുടെ വീഡിയോകൾ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഈ പാട്ടിന് സെലിബ്രിറ്റികൾ വരെ നൃത്തച്ചുവടുമായി രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ യൂണിഫോമിൽ ഒരു കൊച്ചുപെൺകുട്ടി വൈറൽ ഗാനത്തിന് ചുവടുവയ്ക്കുന്നതിന്റെ വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്.

ഐഎഎസ് ഉദ്യോഗസ്ഥനായ അവനീഷ് ശരൺ ആണ് വീഡിയോ ട്വീറ്റ് ചെയ്തത്. മാർച്ച് 13 ന് ട്വിറ്ററിൽ പങ്കുവച്ച വീഡിയോ ഇതുവരെ 1.22 ലക്ഷത്തിലധികം പേരാണ് കണ്ടത്. 'ക്യൂട്ടസ്റ്റ് കച്ച ബദാം' എന്ന അടിക്കുറിപ്പും നൽകിയിട്ടുണ്ട്. മാർച്ച് 12ന് ഈ വീഡിയോ പെൺകുട്ടിയുടെ അക്കൗണ്ടിൽ അപ്‌ലോഡ് ചെയ്തിരുന്നു.

ഗുജറാത്തിലെ ദേവഭൂമി ദ്വാരകയിലെ അംഗൻവാടിയിൽ നിന്നുള്ളതാണ് ഈ പെൺകുട്ടിയെന്നാണ് റിപ്പോർട്ടുകൾ. മാർച്ച് 12 ന് പെൺകുട്ടിയുടെ വീഡിയോ അവൾ തന്റെ ട്വിറ്റർ ഹാൻഡിലിൽ അപ്‌‌ലോഡ് ചെയ്തിരുന്നു.വളരെ മനോഹരം' എന്നാണ് മിക്കവരും അഭിപ്രായപ്പെടുന്നത്.

Cutest ‘कच्चा बादाम’ ❤️ pic.twitter.com/YRln8CNA4X

— Awanish Sharan (@AwanishSharan) March 13, 2022