vanitha
കെ.കെ.എൻ.ടി.സിയുടെ ആഭിമുഖ്യത്തിൽ നടന്ന വനിതാദിനാഘോഷത്തിൽ പ്രമുഖ വനിതകളെ ആദരിക്കുന്നു

കൊച്ചി: കെ.കെ.എൻ.ടി.സി വനിതാദിനാഘോഷങ്ങൾ മഴുവന്നൂരിൽ സംസ്ഥാന പ്രസിഡന്റും ഐ.എൻ.ടി.യു.സി ദേശീയ സെക്രട്ടറിയുമായ കെ.പി. തമ്പി കണ്ണാടൻ ഉദ്ഘാടനം ചെയ്തു. ബി.ഡബ്ള ്യു.ഐ കോ ഓർഡിനേറ്റർ സലോമി ജോസഫ് പ്രബന്ധം അവതരിപ്പിച്ചു. അന്നമ്മ, ഏലിയാമ്മ, സാവിത്രി എന്നിവരെ ആദരിച്ചു. ജില്ലാ പ്രസിഡന്റ്‌ എം.എം. രാജു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറർ കെ.എം. ജോർജ്, സെക്രട്ടറി അജി എൽദോ, ആനിസ് ജോളി, മഴുവന്നൂർ യൂണിറ്റ് പ്രസിഡന്റ്‌ എൽദോസ്, വനിതാ കൺവീനർ ലാലി എന്നിവർ സംസാരിച്ചു.