കാട്ടിലെ രാജാവെന്നാണ് സിംഹം അറിയപ്പെടുന്നത്. സിംഹത്തിനോട് ഏറ്റുമുട്ടാൻ പലപ്പോഴും മറ്റ് മൃഗങ്ങൾക്ക് മടിയാണ്. എന്നാലിതാ സാക്ഷാൽ സിംഹത്തെ തന്നെ തൂക്കിയടിച്ചിരിയ്ക്കുകയാണ് ഒരു കാട്ടുപോത്ത്. ഒരു ഉറ്റ ചങ്ങാതി ഉണ്ടെങ്കില്‍ ഏത് അപകടകരമായ സന്ദര്‍ഭത്തില്‍ നിങ്ങള്‍ക്ക് രക്ഷപ്പെടാന്‍ സാധിക്കുമെന്നതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണിത്.

പെണ്‍സിംഹത്തിന്റെ ആക്രമണത്തില്‍ അവശതയിലായിരിക്കുന്ന കാട്ടുപോത്തിനെ രക്ഷിക്കാനെത്തുന്ന മറ്റൊരു കാട്ടുപോത്തിന്റെ വീഡിയോയാണ് ഇപ്പോൾ വെെറലാകുന്നത്. കാട്ടുപോത്ത് സിംഹത്തെ തന്റെ കൊമ്പുകൊണ്ട് തൂക്കിയെറിയുകയായിരുന്നു. രണ്ട് തവണയാണ് പോത്ത് സിംഹത്തെ തൂക്കിയടിച്ചത്.

lioness-buffallo