gg

മോഹൻലാൽ- ജീത്തു ജോസഫ് ചിത്രം 12th Man, വിപിൻ ദാസ് രചനയും സംവിധാനവും നിർവഹിച്ച അന്താക്ഷരി എന്നീ ചിത്രങ്ങളിൽ ഏപ്രിൽ 14ന് ഒ.ടി.ടി പ്ളാറ്റ്‌ഫോമിൽ റിലീസ് ചെയ്യുമ്പോൾ രണ്ടു സിനിമയിലും നായിക വേഷത്തിൽ പ്രിയങ്ക നായർ. 12th Man എന്ന ചിത്രത്തിൽ അഞ്ചു നായികമാരിൽ ഒരാളാണ് പ്രിയങ്ക. അന്താക്ഷരിയിൽ സൈജു കുറുപ്പിന്റെ നായിക വേഷം അവതരിപ്പിക്കുന്നു . സോണി ലിവ് ഒ.ടി.ടി പ്ളാറ്റ്‌ഫോമിലാണ് അന്താക്ഷരി സ്ട്രീം ചെയ്യുന്നത്. ഇവിടം സ്വർഗമാണ്, വെളിപാടിന്റെ പുസ്തകം എന്നീ ചിത്രങ്ങൾക്ക് ശേഷം പ്രിയങ്ക വീണ്ടും മോഹൻലാൽ സിനിമയുടെ ഭാഗമാവുകയാണ്. സുധി കോപ്പ, വിജയ്‌ബാബു, ശബരീഷ് വർമ്മ, ബിനു പപ്പു എന്നിവരാണ് അന്താക്ഷരിയിലെ മറ്റു താരങ്ങൾ. ജീത്തു ജോസഫ് അവതരിപ്പിക്കുന്ന അന്താക്ഷരി സുൽത്താൻ ബ്രദേഴ്സ് എന്റർടെയ്ൻ‌‌മെന്റ്‌സിന്റെ ബാനറിൽ അൽജസം അബ്‌ദുൾ ജബ്ബാറാണ് നിർമ്മാണം. ബബ്‌ലു അജു ഛായാഗ്രഹണം നിർവഹിക്കുന്നു. അതേസമയം അനൂപ് മേനോൻ ചിത്രം വരാൽ, പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമൂട് ചിത്രം ജനഗണമന എന്നിവ പ്രിയങ്കയുടേതായി റിലീസിന് ഒരുങ്ങുന്നുണ്ട്. പൃഥ്വിരാജ് - ഷാജി കൈലാസ് ചിത്രം കടുവയിൽ സുപ്രധാന വേഷം പ്രിയങ്ക അവതരിപ്പിക്കുന്നു.ആ മുഖം എന്ന ചിത്രവും റിലീസിന് ഒരുങ്ങുന്നുണ്ട്.