hh

അനശ്വര രാജന്റെ സ്‌റ്റൈലിഷ് ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഏറ്റെടുത്തു ആരാധകർ. അനശ്വരയുടെ ലുക്കും സ്‌റ്റൈലിഷ് തന്നെ. അനശ്വര ധരിച്ചിരിക്കുന്ന വസ്‌ത്രം തന്നെയാണ് പ്രധാന ആകർഷണം. മഴക്കോട്ടിനോട് സാദൃശ്യം തോന്നുന്നുവെന്നാണ് ആരാധകരുടെ കമന്റ്. തണ്ണീർമത്തൻ ദിനങ്ങൾ എന്ന ചിത്രത്തിലൂടെ ഭാഗ്യ താരമായി മാറിയ അനശ്വര, വാങ്ക് എന്ന ചിത്രത്തിൽ മികച്ച പ്രകടനം കാഴ്ചവച്ചു. പുതുവർഷത്തിൽ എത്തിയ സൂപ്പർ ശരണ്യയിൽ ടൈറ്റിൽ കഥാപാത്രമായി തിളങ്ങുകയും ചെയ്തു. ബോളിവുഡ് താരം ജോൺ എബ്രഹാം നിർമ്മിക്കുന്ന മൈക്ക്, ജോജു ജോർജ് ചിത്രം അവിയൽ, തമിഴ് ചിത്രം രാംഗി എന്നിവയാണ് റിലീസിന് ഒരുങ്ങുന്ന പുതിയ സിനിമകൾ. മലയാളത്തിൽ പുതിയ ചിത്രങ്ങൾ താരം കമ്മിറ്റ് ചെയ്തിട്ടില്ല.