yours-tomorrow

റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ -മെയിൽ : samkhiyarathnam@gmail

അശ്വതി: ഉന്നത സ്ഥാനങ്ങളില്‍ എത്തിപ്പെടാനുള്ള ആഗ്രഹം കൂടും, ഗൃഹ നിര്‍മാണം പൂര്‍ത്തീകരിക്കും, ആരോഗ്യപരമായി വളരെ നല്ല സമയം, ഏതു തരത്തിലുള്ള പ്രതിസന്ധികളെയും മറികടന്നു മുന്നോട്ട് പോകും.

ഭരണി: വലിയ അംഗീകാരങ്ങളും പുരസ്കാരങ്ങളും ലഭിക്കും, വൈവാഹിക പരമായ പ്രശ്‌നങ്ങള്‍ പരിഹരിക്കും, സ്വന്തം കഴിവുകളെ വിനിയോഗിക്കാന്‍ സാധിക്കും, പുതിയ വീട്ടിൽ താമസം ആരംഭിക്കും.

കാര്‍ത്തിക: സമൂഹത്തില്‍ മാന്യത വര്‍ദ്ധിക്കും, ആരോഗ്യസ്ഥിതി മെച്ചപ്പെടും, സ്ത്രീസുഖം, അനുയോജ്യമായ വിവാഹാലോചനകള്‍ക്ക് യോഗം, ലക്ഷ്യങ്ങള്‍ നേടിയെടുക്കും.

രോഹിണി: ജീവിതത്തിൽ അഭിമാനകരമായ കാര്യങ്ങൾ ഉണ്ടാകും, നന്മയും സത്യസന്ധതയും വർദ്ധിക്കും, ധനത്തിന്റെ കാര്യത്തില്‍ ബുദ്ധിമുട്ടുണ്ടാകില്ല, കലാ- സാഹിത്യ രംഗത്തുള്ളവര്‍ക്ക് പുതിയ അവസരങ്ങൾ ലഭിക്കും.

മകയിരം: എല്ലാവരോടും നീതി പുലര്‍ത്തും, ഇഷ്ട ഭക്ഷണം ആസ്വദിക്കുവാന്‍ ഇട വരും , അന്യദേശത്ത് നിന്നും ജോലി അറിയിപ്പുകള്‍ കിട്ടും, ഭാഗ്യം അനുകൂലമായി നില്‍ക്കുന്ന സമയമാണ്.

തിരുവാതിര: എല്ലാവരെയും ആകര്‍ഷിക്കും, മറ്റുള്ളവരെ സഹായിക്കും, വിശ്രമം ഇല്ലാതെ ജോലി ചെയ്യേണ്ടി വരും, മറ്റുള്ളവരുടെ വാഗ്ദ്ധാനങ്ങളില്‍ പൂര്‍ണവിശ്വാസം അര്‍പ്പിക്കരുത്.

പുണര്‍തം: വിദ്യാർത്ഥികൾക്ക് മുന്നേറ്റം, കുടുംബസുഖം, യാത്രാഗുണം, ജോലിസ്ഥിരമാകും, ആത്മനിയന്ത്രണം പാലിക്കുന്നതിനാല്‍ ആപത്തുകളില്‍ നിന്നും രക്ഷ, എല്ലാരംഗത്തും അഭിവൃദ്ധി.

പൂയം: നിലവിലുണ്ടായിരുന്ന സ്ഥാനമാനങ്ങളും അധികാരവും ഒന്നുകൂടെ ശക്തിപ്പെടും, ഉല്ലാസ യാത്രകള്‍ നടത്തും, കോടതി കാര്യങ്ങളില്‍ അനുകൂലമായ തീരുമാനം, ദേവാലയ ദര്‍ശനം നടത്താനുള്ള ഭാഗ്യം ലഭിക്കും.

ആയില്യം: ദാന ശീലം ഉണ്ടാകും, പണം സൂക്ഷിച്ചു കൈകാര്യം ചെയ്യും, ആത്മീയ ചിന്ത ഉണ്ടാകും, കലാപരമായ കാര്യങ്ങളില്‍ വിജയം നേടും, യാത്രകൾ ചെയ്യാൻ യോഗം, അധികാരപ്രാപ്തി, വസ്ത്രങ്ങളും ആഭരണങ്ങളും ലഭിക്കാനുള്ള സാദ്ധ്യതയുണ്ട്.

മകം: രോഗശാന്തി, കലഹങ്ങൾ പരിഹരിക്കാന്‍ സാധിക്കും, അപവാദങ്ങളില്‍ നിന്നും മോചനം, സന്താനസുഖം, സൗന്ദര്യ ബോധം വര്‍ദ്ധിക്കും, പരിശ്രമ ശീലം വർദ്ധിക്കും.

പൂരം: ആഡംബര വസ്തുക്കള്‍ ശേഖരിക്കും, മോശം കൂട്ടുകെട്ടുകളില്‍ നിന്നും മോചനം നേടണം, മാതാവിന്‍റെ ആരോഗ്യ പരിപാലനത്തിൽ ശ്രദ്ധിക്കും, അന്യദേശ വാസത്തിന് യോഗം.

ഉത്രം: നിസാര കാര്യങ്ങളാല്‍ ജോലിക്ക് കുഴപ്പങ്ങള്‍, സാമ്പത്തിക കാര്യങ്ങളില്‍ ജാമ്യം നില്‍ക്കരുത്, എല്ലാ കാര്യത്തിലും അധിക ചെലവും ബുദ്ധിമുട്ടും അനുഭവപ്പെടും, അനാവശ്യമായ ദുര്‍വാശി ഒഴിവാക്കുക.

അത്തം: ധനപരമായ ഇടപാടുകളില്‍ വാക്കുപാലിക്കും,ആത്മവിശ്വാസം കുറയാതെ നോക്കുക, പുതിയകാര്യങ്ങള്‍ തുടങ്ങും, കൂടെയുള്ള ശത്രുവിനെ തിരിച്ചറിഞ്ഞ് ഒഴിവാക്കുക.

ചിത്തിര: കീഴ്‌ജീവനക്കാരുടെ ചതി പ്രയോഗങ്ങൾ കരുതിയിരിക്കണം, നിലവിലുള്ള പ്രശ്‌നങ്ങൾ സങ്കീര്‍ണമാകും, വൈവാഹിക ജീവിതത്തില്‍ കുഴപ്പങ്ങൾ ഉണ്ടാകും, ബന്ധുജന കലഹം, വസ്തു വകകളുടെ നഷ്ടം സംഭവിച്ചേക്കാം.

ചോതി: മുടങ്ങി കിടന്നിരുന്ന പദ്ധതി ആരംഭിക്കാന്‍ കഴിയും, വിവാഹം ആലോചിക്കുന്നവര്‍ക്ക് ഉത്തമ ബന്ധം ലഭിക്കും, സ്വത്ത്‌ സംബന്ധമായി പ്രശ്നങ്ങള്‍ ഉടലെടുക്കാം, വളരെ കരുതലോടെ പെരുമാറുക.
വിശാഖം: മനശ്ചാഞ്ചല്യം വ്യക്തിബന്ധങ്ങളെ അകറ്റും, വിഷമഘട്ടങ്ങളില്‍ മനോധൈര്യം കൈവിടരുത്, തർക്കങ്ങളോ, നിയമ പ്രശ്നങ്ങളോ ഉണ്ടാകാം, അധിക ചെലവുകള്‍ വന്നുപെടും.

അനിഴം: ജീവിതത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും, സന്താനങ്ങളുടെ വിദ്യാഭ്യാസ കാര്യത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തും, സ്വന്തം പ്രവർത്തികളുടെ ഫലം പൂർണമായും ലഭിക്കും.

കേട്ട: പരിശ്രമങ്ങള്‍ ഫലവത്താകും, പ്രതിബന്ധങ്ങള്‍ തരണം ചെയ്യും, കുടുംബ ജീവിതത്തിലെ പ്രതിസന്ധികൾ മാറും, സ്ത്രീകള്‍ മുഖേന സന്തോഷം കിട്ടും, പ്രായോഗികവശങ്ങള്‍ സമന്വയിപ്പിച്ച് ചെയ്യുന്നതെല്ലാം വിജയിപ്പിക്കും.

മൂലം: സകലപ്രശ്നങ്ങളും രമ്യമായി പരിഹരിക്കും, അവിഹിത ബന്ധങ്ങള്‍ക്ക്‌ സാദ്ധ്യത, വിവാഹനിശ്ചയം നടക്കാന്‍ യോഗമുണ്ട്, ആപത്തുകളെ തരണം ചെയ്യും, തൊഴിലില്‍ അഭിവൃദ്ധിയുണ്ടാകും, യാത്രയില്‍ നേട്ടം, ആര്‍ഭാടങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തും.

പൂരാടം: സ്വയം തൊഴില്‍ മേഖലയില്‍ വിജയം കൈവരിക്കും, ഗൃഹനിര്‍മാണാരംഭത്തിന് യോഗം, അന്യരുടെ കാര്യങ്ങളില്‍ തലയിടുന്നത് ഒഴിവാക്കുക, ജന്മനാട്ടിലെ ആരാധനാലയത്തിലെ ഉത്സവ‍ ആഘോഷങ്ങളിൽ പങ്കെടുക്കാൻ അവസരം ലഭിക്കും.

ഉത്രാടം: ഉയർന്ന ഉദ്യോഗം ലഭിക്കും, സ്വന്തം കഴിവിലുള്ള വിശ്വാസം ഉയര്‍ച്ച നേടിത്തരും, ഭാര്യാ ഗുണം, ധന ലഭ്യത,നിയമവിരുദ്ധമായ പ്രവര്‍ത്തികളില്‍ നിന്നും പിന്മാറും, ശത്രുശല്യം ഇല്ലാതാകും, ദാമ്പത്ത്യ വിഷയങ്ങളില്‍ പൊതുവേ സുഖം.

തിരുവോണം: അധികാര പരിധി വര്‍ദ്ധിക്കും, മേലുദ്യോഗസ്ഥരുടെ പ്രശംസയ്ക്കു അര്‍ഹനാകും, സര്‍ക്കാരില്‍ നിന്നും അനുകൂലമായ അറിയിപ്പ് കിട്ടും, പ്രവര്‍ത്തന വിജയം, കുടുംബത്തില്‍ സമാധാന അന്തരീക്ഷം.

അവിട്ടം: വിജ്ഞാനം ആര്‍ജിക്കും, എല്ലാകാര്യങ്ങളിലും നേട്ടവും ഉന്നതിയും, കലാനൈപുണ്യം, പൊതുജനങ്ങളുമായി നല്ല ബന്ധംസ്ഥാപിച്ചെടുക്കും, കലാകായിക മത്സരങ്ങളില്‍ വിജയിക്കും.

ചതയം: ലക്ഷ്യപ്രാപ്തിനേടും. വ്യവസ്ഥകള്‍ പാലിക്കും, ധനനേട്ടം, സന്താനസുഖം, അഭിനയ രംഗത്ത് ഉള്ളവര്‍ക്ക് നേട്ടങ്ങൾ, സുഖ സൗകര്യങ്ങള്‍ വര്‍ദ്ധിക്കും. ഈശ്വരാനുഗ്രഹം ഉണ്ടാകും, നൂതന പദ്ധതികളും ആശയങ്ങളും അനുഭവത്തില്‍ വന്നു ചേരും.

പൂരുരുട്ടാതി: പണമിടപാടുകളില്‍ നിന്നും പിന്മാറുക, അനുകൂലികള്‍ ശത്രുക്കള്‍ ആകും, വ്യവഹാര പരാജയം, കുടുംബാംഗങ്ങളുടെ ആവശ്യങ്ങള്‍ നിവര്‍ത്തിക്കുവാന്‍ സാധിക്കുകയില്ല, തൊഴിലിൽ അപാകതകള്‍ ഉണ്ടാവാതെ സൂക്ഷിക്കണം.

ഉത്രട്ടാതി: അനാവശ്യചിന്തകളും മിഥ്യാധാരണകളും ഒഴിവാക്കണം, വാഗ്ദ്ധാനങ്ങള്‍ പാലിക്കാന്‍ സാധിക്കില്ല, ചെലവുകള്‍ വര്‍ദ്ധിക്കും, ശത്രുക്കളുടെ എതിര്‍പ്പുകളെ അവഗണിക്കരുത്, പലമേഖലകളിലും അധിക ചെലവ് അനുഭവപ്പെടും.


രേവതി: ചെയ്യാത്ത കുറ്റത്തിന് അപരാധം കേള്‍ക്കും, പ്രതീക്ഷിച്ച സാമ്പത്തികനേട്ടം ഉണ്ടാവുകയില്ല, മാതാപിതാക്കളില്‍ നിന്ന് വേര്‍പെട്ട് താമസിക്കും, ഔദ്യോഗികപരമായി അലച്ചിലുകൾ, കഷ്ടപ്പാടുകള്‍, സഹോദര സ്ഥാനീയരുമായി കലഹത്തിന് സാദ്ധ്യത.