
സോഷ്യൽ മീഡിയയിൽ വളരെ ആക്ടീവായിട്ടുള്ള താരമാണ് അനശ്വര രാജൻ. വ്യത്യസ്ത ലുക്കിലുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങളെല്ലാം താരം ഇടയ്‌ക്ക് ആരാധകരുമായി പങ്കുവയ്‌ക്കാറുണ്ട്. അത്തരത്തിലുള്ള പുതിയൊരു ഫോട്ടോഷൂട്ട് ചിത്രമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.
അനശ്വര ധരിച്ചിരിക്കുന്ന ഡ്രസിനെ കുറിച്ചാണ് ആരാധകർക്കിടയിൽ ചർച്ച നടക്കുന്നത്. മഴക്കോട്ടിനെ ഓർമ്മിപ്പിക്കുന്നുവെന്നാണ് കൂടുതൽ പേരും കമന്റ് ചെയ്‌തിരിക്കുന്നത്. ഈ വേനൽക്കാലത്ത് മഴക്കോട്ടിന്റെ ആവശ്യമില്ലെന്ന തരത്തിലും കമന്റുകളുണ്ട്.