eee

നാ​ട് ​കാ​ടും,​ ​കാ​ട് ​ നാ​ടു​മാ​യി​ ​മാ​റു​മ്പോ​ൾ,
നാ​ട്ടി​ൽ​ ​കാ​ട്ടു​ചി​ന്ത​ ​ കൊ​ടി​യേ​റ്റ​മാ​ടി​വാ​ഴു​മ്പോ​ൾ,
കാ​ട്ടു​നീ​തി​ക്കൈ​ക​ൾ

​ ​ക​ണ്ണു​പൂ​ട്ടി​ ​നി​ൽ​ക്കു​ന്നു.

കാ​ട്ടു​തീ​ക്ക​ന​ൽ​ ​ക​ണ​ക്കെ​ ​രോ​ഷ​മാ​ളു​ന്നു.
കാ​ട്ടു​പോ​ത്ത്,​ ​ക​ടു​വ,​ന​രി​ക​ൾ​ ​നാ​ട് ​കേ​റു​ന്നു.
നാ​ട്ടി​ലെ​ങ്ങും​ ​തീ​റ്റ​തേ​ടി​ ​റോ​ന്തു​ ​ചു​റ്റു​ന്നു.
നാ​ട്ടു​കൂ​ട്ടം​ ​കെ​ണി​ക​ൾ​ ​കൂ​ട്ടി​ ​കാ​ത്തി​രി​ക്കു​ന്നു,
കാ​ടു​ക​ട്ട​ ​നാ​ട്ടി​ൽ​ ​നി​ന്നും​ ​മു​ട്ടി​ടി​ക്കു​ന്നു.
കാ​ട്ടു​സ്വ​ത്ത് ​കൈ​യ​ട​ക്കി​ ​നാ​ട്ടു​രാ​ജാ​ക്ക​ൾ,
നോ​ട്ടു​കെ​ട്ടി​ൻ​ ​മെ​ത്ത​മേ​ലെ​ ​നി​ദ്ര​യേ​റു​ന്നു..
കാ​ട്ടു​മ​ക്ക​ൾ​ ​പ​ട്ടി​ണി​പ്പൂ​വ​യ​റു​ ​ക​ത്തു​മ്പോ​ൾ,
നാ​ട്ടി​ൽ​ ​വ​ന്നു​ക​യ​റി​ ​തോ​ക്കി​ൻ​ ​കു​ഴ​ലു​ ​തി​ന്നു​ന്നു.
നാ​ട് ​കാ​ടും​ ​കാ​ട് ​നാ​ടു​മാ​യി​ ​മാ​റു​മ്പോ​ൾ,
നാ​ട്ടു​വാ​യി​ൽ​ ​ജ​ന്തു​ദം​ഷ്ട്ര​ ​നീ​ണ്ടു​ ​പൊ​ന്തു​ന്നു.
കാ​ട്ടു​ചോ​ര​ ​ന​ക്കി​ ​വ​റ്റി​ച്ചൂ​റ്റി​ ​നി​ൽ​ക്കു​മ്പോ​ൾ,
നാ​ട്ടി​ര​യ്‌​ക്ക് ​ചൂ​ണ്ട​കോ​ർ​ത്ത് ​പാ​ർ​ത്തി​രി​ക്കു​ന്നു.
കാ​ട്ടു​പ്രേ​ത​ച്ചോ​ര​യു​ള്ളി​ൽ​ ​ആ​ഞ്ഞു​പാ​യു​മ്പോ​ൾ,
നാ​ട് ​കു​ട്ടി​ച്ചോ​റു​ ​വ​ച്ച് ​സ​ദ്യ​യു​ണ്ണു​ന്നു.
നാ​ട്ടി​ൽ​ ​പാ​ടും​ ​കി​ളി​ക​ളി​ല്ല,​ ​പൈ​ത​ങ്ങ​ളു​മി​ല്ല,
കാ​ട​ട​ക്കി​ ​നാ​ട് ​വാ​ഴും​ ​പൊ​ന്ന​ധി​കാ​രം.
നാ​ട് ​കാ​ടു​പോ​ലെ​ ​ക​ത്തി​ച്ചാ​ര​മാ​യാ​ലും,
കൂ​ടെ​ ​നി​ന്ന് ​പ​ള്ള​ ​ക​യ​റും​ ​ക​ത്തി​ ​മി​ന്നു​ന്നു.
കാ​ട് ​തി​ന്ന്,​ ​നാ​ട് ​കെ​ട്ടി,​ ​നാ​ട് ​തി​ന്നു​മ്പോൾ
നാ​ട്ടു​വേ​ര് ​ചീ​ഞ്ഞ​ഴു​കി,​ ​മ​ണ്ണെ​ടു​ക്കു​ന്നു.