rtrtr

ന്യൂഡൽഹി : ഉത്തരാഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിലെ ദയനീയ പ്രകടനത്തിന് പിന്നാലെ തനിക്കെതിരെ ഉയർന്നു വരുന്ന ആരോപങ്ങൾക്കെതിരെ വികാരാധീനനായി പ്രതികരിച്ച് ഹരീഷ് റാവത്ത്.

പണത്തിനു വേണ്ടി സീറ്റുകൾ വിറ്റുവെന്നത് ഗുരുതരമായ ആരോപണമാണ്. മുൻപ് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയും പാർട്ടി ജനറൽ സെക്രട്ടറിയും കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗവും ഒക്കെയായ തനിക്കെതിരെയാണ് പാർട്ടിയിൽ പ്രധാന പദവികൾ വഹിക്കുന്നയാളുകൾ ഇത്തരം ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്'റാവത്ത് ട്വീറ്റ് ചെയ്തു. 'ഇത്തരം ആരോപണം ഉയർന്നു വന്ന സാഹചര്യത്തിൽ കോൺഗ്രസ് എന്നെ പുറത്താക്കണം എന്നാണ് ഞാൻ പ്രാർഥിക്കുന്നത്' 'ഹോളി അടുത്തുവരുന്നു.ഹരീഷ് റാവത്തിനെ പോലെയൊരു ദുഷ്ടനെ കത്തിച്ചുകളയാൻ പറ്റിയ അവസരമാണെന്നും റാവത്ത് ട്വിറ്ററിൽ കുറിച്ചു. എന്നാൽ ആരോപണങ്ങൾ ഉന്നയിച്ചത് ആരെന്ന് വെളിപ്പെടുത്താൻ റാവത്ത് തയ്യാറായില്ല. ഉത്തരാഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ മുഖ്യ പ്രചാരകനായിരുന്നു റാവത്ത്. തിരഞ്ഞെടുപ്പിൽ ലാൽകുവാ സീറ്റിൽ നിന്ന് റാവത്ത് മത്സരിച്ചുവെങ്കിലും പരാജയപ്പെട്ടു.