
ഇടുക്കി: കെഎസ്‌ആർടിസി ബസിൽ സഹയാത്രികയായ പെൺകുട്ടിയോട് മോശമായി പെരുമാറിയ കെഎസ്‌ആർടിസി ജീവനക്കാരൻ അറസ്‌റ്റിൽ. തിരുവനന്തപുരം സ്വദേശി ഹരീഷ് മുരളിയാണ് പിടിയിലായത്. തിരുവനന്തപുരത്ത് നിന്നും കട്ടപ്പനയിലേക്ക് പോകുകയായിരുന്ന ബസിൽ തൊട്ടടുത്തിരുന്ന യുവതിയെ ഇയാൾ കയറിപിടിക്കുകയും മോശമായി സംസാരിക്കുകയും ചെയ്‌തു. കട്ടപ്പന ഡിപ്പോയിലെ ക്ളാർക്കാണ് ഹരീഷ്.
പെൺകുട്ടി നൽകിയ പരാതിയിൽ കുളമാവ് പൊലീസ് അന്വേഷണം നടത്തി സംഭവം സത്യമാണെന്ന് കണ്ടെത്തി ഹരീഷിനെ അറസ്‌റ്റ് ചെയ്‌തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു.