
തിലക് മൈതാൻ: കേരള ബ്‌ളാസ്റ്റേഴ്സിനും മൂന്നാം ഐ എസ് എൽ ഫൈനലിനും ഇടയിൽ മിനിട്ടുകൾ മാത്രം. രണ്ടാം പകുതിയിൽ കാര്യമായി ഗോളുകൾ ഒന്നും വഴങ്ങാതിരുന്നാൽ ബ്ളാസ്റ്റേഴ്സിന് ലീഗ് ചാമ്പ്യന്മാരായ ജംഷഡ്പൂർ എഫ് സിയെ പരാജയപ്പെടുത്തി ഐ എസ് എല്ലിന്റെ ഫൈനലിൽ പ്രവേശിക്കാം. ആദ്യ പകുതിയിൽ അഡ്രിയാൻ ലൂണ നേടിയ തകർപ്പൻ ഗോളിന്റെ ബലത്തിൽ ബ്‌ളാസ്റ്റേഴ്സ് 1-0ന് മുന്നിലെത്തി. എന്നാൽ രണ്ടാം പകുതിയിയുടെ 50ാം മിനിട്ടിൽ പ്രൊണായ് ഹാൾദർ നേടിയ ഗോളിൽ ജംഷഡ്പൂർ സമനില നേടി.ജംഷഡ്പൂരിന് ഫൈനലിൽ പ്രവേശിക്കണമെങ്കിൽ കുറഞ്ഞത് രണ്ട് ഗോളിന്റെയെങ്കിലും മാർജിനിൽ ബ്‌ളാസ്റ്റേഴ്സിനെ പരാജയപ്പെടുത്തണം. സെമിഫൈനലിന്റെ ആദ്യ പാദത്തിൽ ബ്‌ളാസ്റ്റേഴ്സ് ഒരു ഗോളിന് ജംഷഡ്പൂരിനെ പരാജയപ്പെടുത്തിയിരുന്നു.
18ആം മിനുട്ടിൽ ലൂണ ബ്‌ളാസ്റ്റേഴ്സിന് വേണ്ടി ആദ്യ ഗോൾ നേടി. വാസ്കസിൽ നിന്ന് പാസ് സ്വീകരിച്ച് ഒറ്റയ്ക്ക് മുന്നേറിയ ലൂണ ജംഷദ്പൂർ ഡിഫൻസിനെ ഡ്രിബിൾ ചെയ്ത് അകറ്റി കണ്ണഞ്ചിപ്പിക്കുന്ന സ്ട്രൈക്കിലൂടെ പന്ത് വലയിൽ എത്തിക്കുകയായിരുന്നു.
അഗ്രവേറ്റ് സ്കോറിൽ ഇപ്പോഴും ബ്‌ളാസ്റ്റേഴ്സ് ഒരു ഗോളിന് മുന്നിലാണ്. കൂടുതൽ ഗോളുകൾ വഴങ്ങാതിരുന്നാൽ ബ്‌ളാസ്റ്റേഴ്സ് ഫൈനലിലേക്ക് യോഗ്യത നേടും.