jensel

ആൽബെർട്ട: തന്റെ മാറിടത്തിന്റെ വലുപ്പം കാരണം ഒരു ഇരുപതുകാരിക്കുണ്ടായത് വലിയ വിഷമങ്ങളാണ്. കാനഡയിലെ ആൽബെർട്ട സ്വദേശിയായ ജാനെൽ നെൽസണാണ് സ്വന്തം മാറിടം കാരണം പുലിവാല് പിടിച്ചത്. താങ്ങാനാകാത്ത മാറിടത്തിന്റെ വലുപ്പം കുറയ്‌ക്കാൻ ജാനെൽ പത്ത് ഡോക്‌ടർമാരെയെങ്കിലും കണ്ടു. എന്നാൽ അവരെല്ലാം തീരുമാനം പുനരാലോചിക്കാനാണ് പറഞ്ഞത്. വളരുന്ന പ്രായത്തിൽ ഹോർമോൺ പ്രശ്‌നങ്ങളും ഭാവിയിലെ കുഴപ്പങ്ങളും ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. ഒരു ഡോക്‌ടർ ഭാവി ഭർത്താവിന് വേണ്ടി തീരുമാനം പിൻവലിക്കാൻ ആവശ്യപ്പെട്ടതായും ജാനെൽ പറയുന്നു.

എന്നാൽ തന്റെ ഇഷ്‌ടക്കാരനായ ചാണ്ട്‌ലെറെ ജാനെൽ കണ്ടെത്തിയപ്പോൾ ചാണ്ട്‌ലെർക്കും ജാനെലിന്റെ അഭിപ്രായത്തോട് എതിർപ്പുണ്ടായില്ല. ശസ്‌ത്രക്രിയ ചെയ്യുന്നതിന് ചാണ്ട്‌ലെർ‌ സമ്മതിച്ചു. തന്റെ 16ാം വയസ് മുതൽ മാറിടം കാരണം വലിയ ബുദ്ധിമുട്ടുണ്ടാകുന്നതായണ് ജാനെൽ നെൽസൺ പറയുന്നത്. മാറിടത്തിന്റെ ഭാരം താങ്ങാൻ ശ്രമിച്ച് കൈകളും തളർന്നതായാണ് ജാനെലിന്റെ പരാതി. തോളും കഴുത്തും മാറിടത്തിന്റെ ഭാരം കാരണം വിഷമിച്ചു. മുന്നോട്ട് താങ്ങിയുള‌ള തന്റെ ഇരുപ്പിൽ നിന്നും ആശ്വാസം ലഭിക്കാൻ ജാനെൽ കാത്തിരിക്കുകയായിരുന്നു. കാരണം വേനൽകാലത്ത് വളരെയധികം ഉഷ്‌ണമുണ്ടാകുമ്പോൾ മാറിൽ തിണർത്ത് പൊട്ടുന്ന പതിവായി.

എന്നാൽ ഇതിനെക്കാളെല്ലാം ജാനെലിനെ വിഷമിപ്പിച്ചത് വിട്ടുമാറാതെ നിന്ന മൈഗ്രേനാണ്. അംഗവൈകല്യമുള‌ള കുട്ടികൾക്ക് വേണ്ടി പ്രവർത്തിക്കുന്ന ഒരു സാമൂഹ്യ പ്രവർത്തകയാണ് ജാനെൽ. ഈ പ്രശ്‌നം ജാനെലിന്റെ ജോലിയെയും ബാധിച്ചു. ജനങ്ങൾ തന്നെ തുറിച്ച് നോക്കുന്നതും ഈ 20കാരിക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കി. ഒടുവിൽ ജനുവരി മാസത്തിൽ ജാനെലിന്റെ ഓപ്പറേഷൻ നടന്നു. മാറിടത്തിന്റെ വലുപ്പം കുറഞ്ഞതോടെ സന്തോഷം കൊണ്ട് ജാനെൽ തുള‌ളിച്ചാടി. ഇതോടെ തന്റെ ആത്മവിശ്വാസം വർദ്ധിക്കുകയും മൈഗ്രേൻ ഇല്ലാതാകുകയും ചെയ്‌തെന്ന് ജാനെൽ പറയുന്നു.