blasters

കേരള ബ്ലാസ്റ്റേഴ്സ് ഐ.എസ്.എൽ ഫൈനലിൽ

സെമിയിൽ ഇരുപാദങ്ങളിലുമായി ജംഷഡ്പൂരിനെ മറികടന്നത് 2-1ന്

രണ്ടാം പാദസെമി സമനിലയായി (1-1)​

രണ്ടാം പാദത്തിൽ അഡ്രിയാൻ ലൂണ ബ്ലാസ്‌റ്റേഴ്സിനായി ലക്ഷ്യം കണ്ടു

തി​ല​ക് ​മൈ​താ​ൻ​:​ ​ആ​റ് ​വ​ർ​ഷ​ത്തെ​ ​കാ​ത്തി​രി​പ്പി​ന് ​വി​രാ​മം....2016​ന് ​ശേ​ഷം​ ​​കേ​ര​ള​ ​ബ്ലാ​സ്റ്റേ​ഴ്സ് ​ഇ​ന്ത്യ​ൻ​ ​സൂ​പ്പ​ർ​ ​ലീ​ഗ് ​ഫു​ട്ബാ​ൾ ടൂർണമെന്റിന്റെ ​ഫൈ​ന​ലി​ൽ.​ ​ലീ​ഗി​ൽ​ ​ഒ​ന്നാ​മ​തെ​ത്തി​യ​ ​ജം​ഷ​ഡ്പൂ​രി​നെ​ ​സെ​മി​യി​ൽ​ ​ഇ​രു​പാ​ദ​ങ്ങ​ളി​ലു​മാ​യി​ 2​-1​ന് ​വീ​ഴ്ത്തി​യാ​ണ് ​ബ്ലാ​സ്റ്റേ​ഴ്സി​ന്റെ​ ​ഫൈ​ന​ൽ​ ​പ്ര​വേ​ശ​നം.​ ​ഇ​ന്ന​ലെ​ ​തി​ല​ക് ​മൈ​താ​ൻ​ ​വേ​ദി​യാ​യ​ ​ര​ണ്ടാം​ ​പാ​ദ​ ​സെ​മ​യി​ൽ​ 1​-1​ന് ​സ​മ​നി​ല​ ​വ​ഴ​ങ്ങി​യെ​ങ്കി​ലും​ ​ആ​ദ്യ​ ​പാ​ദ​ത്തി​ൽ​ 1​-0​ത്തി​ന്റെ​ ​ജ​യം​ ​നേ​ടാ​നാ​യ​ത് ​ബ്ലാ​സ്റ്റേ​ഴ്സി​ന് ​ഫൈ​ന​ലി​ലേ​ക്കു​ള്ള​ ​യോ​ഗ്യ​ത​യാ​വു​ക​യാ​യി​രു​ന്നു.​ ​ഹൈ​ദ​രാ​ബാ​ദും​ ​എ​ടി​കെ​ ​മോ​ഹ​ൻ​ ​ബ​ഗാ​നും​ ​ത​മ്മി​ലു​ള്ള​ ​സെ​മി​ഫൈ​ന​ലി​ലെ​ ​വി​ജ​യി​ക​ളെയാണ് 20​ന് ​ന​ട​ക്കു​ന്ന​ ​ഫൈ​ന​ലി​ൽ​ ​ബ്ലാ​സ്റ്റേ​ഴ്സി​ന് ​നേ​രി​ടേ​ണ്ട​ത്.​ ​സീ​സ​ണി​ൽ​ ​ലീ​ഗ് ​ഘ​ട്ട​ത്തി​ൽ​ ​നാ​ലാം​ ​സ്ഥാ​ന​ത്ത് ​ഫി​നി​ഷ് ​ചെ​യ്ത​ ​വു​കോ​മ​നോ​വി​ച്ചും​ ​സം​ഘ​വും​ ​എ​ന്നാ​ൽ​ ​സെ​മി​ ​ഫൈ​ന​ലി​ൽ​ ​മി​ക​ച്ച​ ​ഫോ​മി​ലു​ള്ള​ ​ജം​ഷ​ഡ്പൂ​രി​ന്റെ​ ​ഉ​രു​ക്കു​കോ​ട്ട​ ​ത​ക​ർ​ക്കു​ക​യാ​യി​രു​ന്നു.ര​ണ്ടാം​ ​പാ​ദ​ത്തി​ൽ​ ​ക്യാ​പ്ട​ൻ​ ​അ​ഡ്രി​യാ​ൻ​ ​ലൂ​ണ​യാ​ണ് ​കേ​ര​ള​ത്തി​നാ​യി​ ​ല​ക്ഷ്യം​ ​ക​ണ്ട​ത്.​ ​ജം​ഷ​ഡ്പൂ​രി​നാ​യി​ ​പ്ര​ണോ​യ് ​ഹാ​ൾ​ദ​ർ​ ​ഗോ​ൾ​ ​മ​ട​ക്കി.
സ​ഹ​ൽ​ ​ഇ​ല്ലാ​തെ
ഒ​ന്നാം​ ​പാ​ദ​ത്തി​ൽ​ ​വി​ജ​യ​ഗോ​ൾ​നേ​ടി​യ​ ​സൂ​പ്പ​ർ​ ​താ​രം​ ​സ​ഹ​ൽ​ ​അ​ബ്‌​ദു​ൾ​ ​സ​മ​ദ് ​ഇ​ല്ലാ​തെ​യാ​ണ് ​ബ്ലാ​സ്‌​റ്റേ​ഴ്സ് ​ഇ​ന്ന​ലെ​ ​ക​ള​ത്തി​ലി​റ​ങ്ങി​യ​ത്.​ ​പ​രി​ശീ​ല​ന​ത്തി​നി​ടെ​ ​പ​രി​ക്കേ​റ്റ​തി​നാ​ലാ​ണ് ​സ​ഹ​ലി​ന് ​ഇ​ന്ന​ലെ​ ​ക​ളി​ക്കാ​നാ​കാ​തെ​ ​പോ​യ​ത്.​ ​സഹലി​ന് ​പ​ക​രം​ ​നി​ഷു​ ​കു​മാ​റാ​ണ് ​​ ​ക​ളി​ച്ച​ത്.​ ​ആ​ദ്യ​ ​പാ​ദ​ത്തി​ൽ​ ​ക​ളി​ച്ച​ ​സ​ഞ്ജീ​വ് ​സ്റ്റാ​ൻ​ലി​ക്ക് ​പ​ക​രം​ ​സ​​ന്ദീ​പ് ​സിം​ഗും​ ​ആ​ദ്യ​ ​പ​തി​നൊ​ന്നി​ൽ​ ​ഇ​ടം​ ​നേ​ടി.
ഇരച്ചു കയറി
ക​ളി​യു​ടെ​ ​ആ​ദ്യ​ ​മി​നി​ട്ടി​ൽ​ ​ത​ന്നെ​ ​ബ്ലാ​സ്റ്റേ​ഴ്സ് ​ഗോ​ളി​ന് ​അ​ടു​ത്തെ​ത്തി.​ ​ജം​ഷ​ഡ്പൂ​രി​ന്റെ​ ​മ​ല​യാ​ളി​ ​ഗോ​ൾ​ ​കീ​പ്പ​ർ​ ​ടി.​പി​ ​ര​ഹ​നേ​ഷ് ​മാ​ത്രം​ ​മു​ന്നി​ൽ​ ​നി​ൽ​ക്കെ​ ​അ​ൽ​വാ​രൊ​ ​വാ​‌​സ്‌ക്വെ​സ് ​കി​ട്ടി​യ​ ​അ​വ​സ​രം​ ​ന​ഷ്ട​പ്പെ​ടു​ത്തി.10​ ​-ാം​ ​മി​നി​ട്ടി​ൽ​ ​ക്രോ​സ് ​ബാ​റി​ൽ​ ​ത​ട്ടി​യും​ ​ബ്ലാ​സ്റ്റേ​ഴ്സി​ന്റെ​ ​ഗോ​ൾ​ ​സ്വ​പ്നം​ ​പൊ​ലി​ഞ്ഞു.​ ​ജം​ഷ​ഡ്പൂ​രി​ന്റെ​ ​ഗോ​ൾ​ ​മു​ഖ​ത്തു​നി​ന്നും​ ​​പ​ന്ത് ​ത​ട്ടി​യ​ക​റ്റാ​ൻ​ ​ശ്ര​മി​ച്ച​ ​അ​വ​രു​ടെ​ ​നാ​യ​ക​ൻ​ ​പീ​റ്റ​ർ​ ​ഹാ​ഡ്‌​ലി​യു​ടെ​ ​നീ​ക്കം​ ​മു​ൻ​കൂ​ട്ടി​ക​ണ്ട് ​ത​ട​യാ​ൻ​ ​ശ്ര​മി​ച്ച​ ​പെ​രേ​ര​ ​ഡ​യ​സി​ന്റെ​ ​കാ​ലി​ൽ​ ​ത​ട്ടി​ത്തെ​റി​ച്ച​ ​പ​ന്ത് ​ക്രോ​സ് ​ബാ​റി​ൽ​ ​ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.​ ​തു​ട​ർ​ന്നു​ള്ള​ ​നീ​ക്ക​ത്തി​ൽ​ ​ഡയസ് ​ ​ല​ക്ഷ്യം​ ​ക​ണ്ടെ​ങ്കി​ലും​ ​ഓ​ഫ് ​സൈ​ഡാ​യി.
ലൂ​ണ​ ​മാ​ജി​ക്ക്
18​-ാം​ ​മി​നി​ട്ടി​ൽ​ ​ബ്ലാ​സ്റ്റേ​ഴ്സ് ​ആ​രാ​ധ​ക​ർ​ ​കാ​ത്തി​രു​ന്ന​ ​നി​മി​ഷ​മെ​ത്തി.​ ​അ​ഡ്രി​യാ​ൻ​ ​ലൂ​ണ​ ​ബ്ലാ​സ്റ്റേ​ഴ‌്സി​നാ​യി​ ​ഗോ​ൾ​ ​നേ​ടി. വാ​സ്‌ക്വെ​സി​ൽ​ ​നി​ന്ന് ​കി​ട്ടി​യ​ ​പ​ന്തു​മാ​യി​ ​എ​തി​ർ​ ​ഡി​ഫ​ൻ​ഡ​ർ​മാ​രെ​ ​വെ​ട്ടി​യൊ​ഴി​ഞ്ഞ് ​ബോ​ക്സി​ന് ​തൊ​ട്ടു​വെ​ളി​യി​ൽ​ ​നി​ന്ന് ​ഉ​റു​ഗ്വെ​താ​രം​ ​തൊ​ടു​ത്ത ഷോ​ട്ട് ​ര​ഹ​നേ​ഷി​നേ​യും​ ​മ​റി​ക​ട​ന്ന് ​വ​ലകു​ലു​ക്കു​ക​യാ​യി​രു​ന്നു.
തിരിച്ചടിക്കാൻ ജംഷഡ്പൂർ
36​-ാം​ ​മി​ന​ിട്ടി​ൽ​ ​ഫ്രീ​കി​ക്കി​ൽ​ ​നി​ന്ന് ​ഡാ​നി​യേ​ൽ​ ​ചീ​മ​ ​ബ്ലാ​സ്റ്റേ​ഴ്സി​ന്റെ​ ​വ​ല​കു​ലു​ക്കി​യെ​ങ്കി​ലും​ ​അ​തും​ ​ഓ​ഫ് ​സൈ​ഡാ​യി​രു​ന്നു.
തു​ട​ർന്നു​ള്ള​ ​ജം​ഷ​ഡ്പൂ​രി​ന്റെ​ ​നീ​ക്ക​ങ്ങ​ളെ​ ​ബ്ലാ​സ്‌​റ്റേ​ഴ്‌​സ് ​പ്ര​തി​രോ​ധം​ ​കാ​ര്യ​ക്ഷ​മ​മാ​യി​ ​ത​ട​ഞ്ഞു.​ ​ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ​ ​ബ്ലാ​സ്‌​റ്റേ​ഴ്‌​സ് ​ഇ​ട​വേ​ള​യ്ക്ക് ​പി​രി​ഞ്ഞു.
പ്ര​ണോ​യ് ​ഞെ​ട്ടി​ച്ചു
ര​ണ്ടാം​ ​പ​കു​തി​യു​ടെ​ ​തു​ട​ക്ക​ത്തി​ൽ​ ​ത​ന്നെ​ ​പ്ര​ണോ​യ് ​ബ്ലാ​സ്റ്റേ​ഴ്സി​നെ​ ​ഞെ​ട്ടി​ച്ചു.​ 50​-ാം​ ​മി​നി​ട്ടി​ൽ​ ​കോ​ർ​ണ​റി​ൽ​ ​നി​ന്നാ​ണ് ​ബ്ലാ​സ്റ്റേ​ഴ്സ് ​ഗോ​ൾ​ ​മു​ഖ​ത്തി​ന് ​മു​ന്നി​ലു​ണ്ടാ​യി​രു​ന്ന​ ​പ്ര​ണോ​യ് ​ഗോ​ൾ​ ​നേ​ടി​യ​ത്.​ ​ ​നി​യ​ന്ത്രി​ക്കു​ന്ന​തി​നി​ടെ​ ​​ ​പ​ന്ത് ​ പ്ര​ണോ​യ്‌​യു​ടെ​ ​കൈ​യി​ൽ കൊ​ണ്ടെ​ങ്കി​ലും​ ​റ​ഫ​റി​ ​ക​ണ്ടി​ല്ല.
ഉ​ദ്വേ​ഗ​ജ​ന​കം
തു​ട​ർ​ന്നും​ ​ഗോ​ളി​നാ​യി​ ​ജം​ഷ​ഡ്പൂ​ർ​ ​താ​ര​ങ്ങ​ൾ​ ​ഇ​ര​ച്ചെ​ത്തി​യെ​ങ്കി​ലും​ ​പ്ര​തി​രോ​ധ​കോ​ട്ട​കെ​ട്ടി​ ​ബ്ലാ​സ്റ്റേ​ഴ്സ് ​സെ​മി​ ​ക​ട​ക്കു​ക​യാ​യി​രു​ന്നു.
ബ​ഗാ​ൻ​ ​-​ ഹൈ​ദ​രാ​ബാ​ദ്
ഇ​ന്ന് ​ന​ട​ക്കു​ന്ന​ ​ര​ണ്ടാം​ ​പാ​ദ​ ​സെ​മി​യി​ൽ​ ​എ​ടി​കെ​ ​മോ​ഹ​ൻ​ ​ബ​ഗാ​നും​ ​ഹൈ​ദ​രാ​ബാ​ദും​ ​ത​മ്മി​ൽ​ ​ഏ​റ്റു​മു​ട്ടും.​
​രാ​ത്രി​ 7.30​ ​മു​ത​ലാ​ണ് ​മ​ത്സ​രം.​ ​ആ​ദ്യ​ ​പാ​ദ​ത്തി​ൽ​ 3​-1​ന്റെ​ ​വി​ജ​യം​ ​നേ​ടാ​നാ​യ​തി​ന്റെ​ ​മു​ൻ​തൂ​ക്കം​ ​ഹൈ​ദ​രാ​ബാ​ദി​നു​ണ്ട്.