blasters

മലയാളികളുടെ പ്രിയക്ലബ് കേരള ബ്ലാസ്റ്റേഴ്സ് ഇന്ത്യൻ സൂപ്പർലീഗ് ഫുട്ബാൾ ടൂർണമെന്റിന്റെ ഫൈനലിൽ കടന്നു.

#സെമിയിൽ ജംഷഡ്പൂർ എഫ്.സിയെ ഇരുപാദങ്ങളിലുമായി 2-1ന് കീഴടക്കിയാണ് ബ്ലാസ്റ്റേഴ്സ് കലാശക്കളിക്ക് ടിക്കറ്റെടുത്തത്.

#ഇന്നലെ നടന്ന രണ്ടാം പാദ സെമി 1-1ന് സമനിലയായെങ്കിലും ആദ്യ പാദത്തിൽ 1-0ത്തിന്റെ വിജയം നേടാനായത് തുണയായി.

ഇത് മൂന്നാം തവണയാണ് ബ്ലാസ്റ്റേഴ്സ് ഐ.എസ്.എല്ലിന്റെ ഫൈനലിൽ എത്തുന്നത്.

ഹൈദരാബാദും എ.ടി.കെ മോഹൻ ബഗാനും തമ്മിലുള്ള സെമി ഫൈനലിലെ വിജയികളായിരിക്കും 20ന് നടക്കുന്ന ഫൈനലിൽ ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ