cochin

തൃശൂർ: കൊച്ചിൻ ദേവസ്വം ബോർഡിലെ ലോവർ ഡിവിഷൻ ക്ലാർക്ക് (കാറ്റഗറി നമ്പർ 03/2019), ലോവർ ഡിവിഷൻ ക്ലാർക്ക് (ബൈ ട്രാൻസ്ഫർ, കാറ്റഗറി നമ്പർ 04/2019), കൂടൽമാണിക്യം ദേവസ്വത്തിലെ ലോവർ ഡിവിഷൻ ക്ലാർക്ക് (കാറ്റഗറി നമ്പർ 07/2019) എന്നീ തസ്തികകളിൽ നടത്തിയ പൊതു ഒ.എം.ആർ പരീക്ഷയുടെ അടിസ്ഥാനത്തിൽ തയാറാക്കിയ സാധ്യതാ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള ഉദ്യോഗാർഥികളുടെ സർട്ടിഫിക്കറ്റ് വേരിഫക്കേഷൻ 22 മുതൽ 25 വരെ തിരുവനന്തപുരത്തുള്ള കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് ഓഫീസിൽ നടത്തും. സാധ്യത പട്ടികയിലെ ഉദ്യോഗാർഥികളുടെ റജിസ്റ്റർ നമ്പറുകളുടെ അതേ ക്രമത്തിലായിരിക്കും വെരിഫക്കേഷൻ നടത്തുക. സാധ്യതാ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള എല്ലാ ഉദ്യോഗാർഥികൾക്കും കത്ത് അയച്ചിട്ടുണ്ട്. ഓരോ റജിസ്റ്റർ നമ്പറിനും നിശ്ചയിക്കപ്പെട്ട സമയത്ത് ആവശ്യമായ സർട്ടിഫിക്കറ്റുകളുടെ അസലും കോപ്പിയും സഹിതം പരശോധനയ്ക്ക് നേരിട്ട് ഹാജരാകാത്ത ഉദ്യോഗാഥികളെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുത്തില്ല.