
മുംബയ്: ബോളിവുഡ് അഭിനേത്രിയുടെ ഇൻസ്റ്റാഗ്രാമിലേക്ക് ബിക്കിനി ചിത്രം ആവശ്യപ്പെട്ട് ഒരു വ്യക്തി അയച്ച സന്ദേശവും അതിന് താരം നൽകിയ മറുപടിയുമാണ് സമൂഹമാദ്ധ്യമത്തിലെ നിലവിലെ ചൂടേറിയ വാർത്ത. കഴിഞ്ഞ ദിവസം 'തന്നോട് എന്തും ചോദിക്കാം' എന്ന സെഗ്മെന്റ് ആരാധകർക്കായി താരം ഇൻസ്റ്റാഗ്രാമിൽ നടത്തിയിരുന്നു. ഇതിനിടെയിലാണ് ഒരു വിരുതൻ ദിഷാ പട്ടാനിയുടെ ബിക്കിനി ചിത്രം ആവശ്യപ്പെട്ട് പോസ്റ്റ് ഇട്ടത്. എന്നാൽ ഈ ചോദ്യത്തിന് മറുപടിയായി ഒരു നീർകുതിര ബിക്കിനി വേഷത്തിൽ നിൽക്കുന്ന ചിത്രമാണ് ദിഷാ പട്ടാനി ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചത്. ഇത് ഏറെപേരിൽ ചിരി ഉയർത്തുകയും ചെയ്തു.
