baby

പാലക്കാട്: ചെറുതുരുത്തിയിൽ ഭാരതപുഴയിലെ തടയണയിൽ പിഞ്ചുകുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി. ചെറുതുരുത്തിയിലെ തടയണയിൽ തട്ടിനിൽക്കുന്ന നിലയിലാണ് മൃതദേഹം കണ്ടത്. ആദ്യം ശ്രദ്ധയിൽപെട്ട നാട്ടുകാർ പൊലീസിനെ വിവരമറിയിച്ചു. പെൺകുഞ്ഞിന്റേതെന്ന് തോന്നുന്ന നാല് ദിവസം പഴക്കമുള‌ള മൃതദേഹമാണ് കണ്ടത്.

പൊക്കിൾക്കുടി മുറിച്ച് മാറ്റിയ നിലയിലാണ് മൃതദേഹം. തടയണയുടെ ഷട്ടറിൽ തട്ടി കമിഴ്‌ന്ന് കിടക്കുന്ന നിലയിലായിരുന്നു. അതിനാൽ കുട്ടി ആണോ പെണ്ണോ എന്ന് പ്രാധമികമായി തിരിച്ചറിയാൻ കഴിഞ്ഞില്ല. മൃതദേഹം ചെറുതുരുത്തി പൊലീസ് സ്ഥലത്തെത്തി മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. മരണകാരണത്തെ കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.