
കൊല്ലം: കടയ്‌ക്കലിൽ തിരുവാതിര മഹോത്സവത്തിനിടെ പെൺകുട്ടികളെ ശല്യം ചെയ്യുകയും കടന്നുപിടിക്കുകയും ചെയ്‌തയാൾ പിടിയിൽ. കടയ്‌ക്കൽ പന്തളംമുക്ക് സ്വദേശി കിട്ടു എന്ന് വിളിക്കുന്ന വിപിനാണ് അറസ്‌റ്റിലായത്. തിരക്കിനിടയിൽ കണ്ട പെൺകുട്ടികളെ ഇയാൾ ഉപദ്രവിക്കുകയായിരുന്നു. കഴിഞ്ഞ ശനിയാഴ്‌ചയാണ് സംഭവം ഉണ്ടായത്.
വിപിൻ പ്രശ്‌നമുണ്ടാക്കുന്നതറിഞ്ഞ് അന്വേഷിച്ചെത്തിയ ഉത്സവസ്ഥലത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുദ്യോഗസ്ഥനെ പ്രതി ആക്രമിച്ചു. തുടർന്ന് കടയ്‌ക്കൽ പൊലീസ് സ്ഥലത്തെത്തി ഇയാളെ അറസ്‌റ്റ് ചെയ്യുകയായിരുന്നു. പൊലീസ് ഉദ്യോഗസ്ഥന്റെ കാലിന് ഇയാൾ ഗുരുതര പരിക്കേൽപ്പിച്ചിട്ടുണ്ട്. അക്രമത്തിന്റെ പശ്ചാത്തലത്തിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.