sfi-ksu

തിരുവനന്തപുരം: തിരുവനന്തപുരം ലോ കോളേജിൽ എസ് എഫ് ഐ - കെ എസ് യു പ്രവർത്തകർ ഏറ്റുമുട്ടി. സംഘർഷത്തിൽ കെ എസ് യു യൂണിറ്റ് പ്രസിഡന്റ് സഫ്‌ന അടക്കം മൂന്ന് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. ഇന്നലെ രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം.

യൂണിയൻ ഉദ്ഘാടനത്തിനിടെയുണ്ടായ വാക്കുതർക്കം കൈയാങ്കളിയിൽ കലാശിക്കുകയായിരുന്നു. സഫ്നയെ എസ് എഫ് ഐ പ്രവർത്തകർ റോഡിലൂടെ വലിച്ചിഴച്ചു. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.സംഘർഷത്തിന്റെ ദൃശ്യങ്ങൾ കെഎസ്‌യു പുറത്തുവിട്ടു.