the-kashmir-files

ന്യൂഡൽഹി : 1990ൽ നടന്ന കാശ്മീരി പണ്ഡിറ്റുകളുടെ പലായനത്തെ പ്രമേയമാക്കി വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത ദി കാശ്മീർ ഫയൽസ് രാജ്യവ്യാപകമായി ചർച്ച ചെയ്യുകയാണ്. മൂന്ന് പതിറ്റാണ്ടുകൾക്ക് മുമ്പ് നടന്ന കാശ്മീരി പണ്ഡിറ്റുകളുടെ പലായനത്തിലേക്കാണ് ചിത്രം വെളിച്ചം വീശുന്നത്. എന്നാൽ വർഗീയ സംഘർഷം ഒഴിവാക്കാൻ ഈ ചിത്രം നിരോധിക്കണമെന്ന് ആവശ്യപ്പെടുകയാണ് ഓൾ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് (എഐയുഡിഎഫ്) തലവനും അസമിലെ ധുബ്രി എംപിയുമായ ബദ്റുദ്ദീൻ അജ്മൽ. വിഷയത്തിൽ കേന്ദ്ര സർക്കാരും, ആസാം സർക്കാരും എത്രയും വേഗം ഇടപെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

താൻ സിനിമ കണ്ടിട്ടില്ലെന്ന് പറഞ്ഞ ബദ്റുദ്ദീൻ അജ്മൽ ആസമിൽ 1983ൽ സംഭവിച്ച നെല്ലി സംഭവമുൾപ്പെടെ നിരവധി സംഭവങ്ങൾ കശ്മീരിന് പുറത്ത് സംഭവിച്ചാതായും, എന്നാൽ അതൊന്നും ചിത്രങ്ങളിൽ ഇല്ലെന്നും അഭിപ്രായപ്പെട്ടു. കാശ്മീർ ഫയൽസിന്റെ പ്രദർശനത്തിനായി ഗോവ, ഹരിയാന, ഉത്തർപ്രദേശ്, ഗുജറാത്ത്, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങൾ നികുതി ഇളവ് പ്രഖ്യാപിച്ചിരുന്നു.