
മിക്കയാളുകളെയും അലട്ടുന്ന ഒരു സൗന്ദര്യ പ്രശ്‌നമാണ് കുടവയർ. അമിത വണ്ണമില്ലാത്ത ആളുകൾക്ക് പോലും ചിലപ്പോൾ കുടവയർ ഉണ്ടാകാറുണ്ട്. വ്യായാമം ചെയ്തും, പട്ടിണി കിടന്നുമൊക്കെ വയറിന്റെ ഭാഗത്തെ വണ്ണം കുറയ്ക്കാൻ നമ്മൾ ശ്രമിക്കാറുണ്ട്.
ജോലി തിരക്കുമൂലവും മറ്റും വ്യായാമം ചെയ്യാൻ സാധിക്കാത്ത ഒരുപാടുപേർ ഉണ്ട്. വയർ കുറയ്ക്കാൻ എന്താണ് എളുപ്പവഴിയെന്നാണ് അവരൊക്കെ അന്വേഷിക്കുന്നത്. അങ്ങനെയുള്ളവർക്ക് പരീക്ഷിക്കാൻ പറ്റിയ ഒരു മാർഗമുണ്ട്. വെള്ളം, ചെറുനാരങ്ങ, നല്ല ജീരകം എന്നിവ കൊണ്ട് കുടവയർ കുറയ്ക്കാമെന്നാണ് വിദഗ്ദ്ധർ പറയുന്നത്.
ജീരകത്തിന് ഒരുപാട് ഗുണങ്ങൾ ഉണ്ട്. ഇതിൽ കാലറി വളരെ കുറവാണ്. പോളിഫിനോൾസ് അടങ്ങിയിട്ടുണ്ട്. ഇത് ദഹനപ്രക്രിയയെ സഹായിക്കും. ജീരകത്തിൽ അയേൺ അടങ്ങിയിട്ടുണ്ട്. അസിഡിറ്റി കുറയ്ക്കാനും ഇത് സഹായിക്കും. ഏത് കാര്യം ചെയ്യുമ്പോഴും അതിന്റേതായ രീതിയിൽ ചെയ്തില്ലെങ്കിൽ ഫലം കിട്ടിയെന്ന് വരില്ല
തയ്യാറാക്കുന്നവിധം
ഒരു ഗ്ലാസ് വെള്ളത്തിൽ ജീരകമിട്ട് നന്നായി തിളപ്പിക്കുക. ശേഷം തീ ഓഫാക്കി തണുക്കാനായി വയ്ക്കുക. ചെറുചൂടുവെള്ളമാകുമ്പോൾ അരിച്ചെടുക്കുക. ശേഷം ഇതിലേക്ക് ഒന്നര ടീസ്പൂൺ നാരങ്ങ നീര് ചേർക്കുക. വേണമെങ്കിൽ ഇതിലേക്ക് കുറച്ച് തേനും ചേർക്കാം. ഇത് ഓപ്ഷണലാണ്. വെറുംവയറ്റിലാണ് കുടിക്കേണ്ടത്. കുടിച്ച് കഴിഞ്ഞ് അരമണിക്കൂറിന് ശേഷം മാത്രമേ ആഹാരം കഴിക്കാവൂ.