first-look

വർഷങ്ങളുടെ ഇടവേളയ‌്ക്ക് ശേഷം നടി ഭാവന മലയാളത്തിലേക്ക്. അബ്‌ദുൾ മൈമുനാത്ത് അഷ്‌‌റഫ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന 'ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്' എന്ന ചിത്രത്തിലൂടെയാണ് ഭാവനയുടെ തിരിച്ചുവരവ്. മമ്മൂട്ടിയാണ് ചിത്രത്തിന്റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. നടൻ ഫറഫുദ്ദീനാണ് ചിത്രത്തിലെ നായകൻ.

ബോൺഹോം എന്റർ‌ടെയിൻമെന്റിന്റെ ബാനറിൽ റെനിഷ് അബ്‌ദുൾ ഖാദറാണ് ചിത്രം നിർമ്മിക്കുന്നത്. അരുൺ റുഷ്‌ദി ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിലെ മറ്റ് അഭിനേതാക്കളുടെ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവരും.

Unveiling the Title Poster of 'Ntikkakakoru Premandaarnn'.
Best wishes to Renish AbdulKhader , Sharaf U Dheen , Bhavana & the entire team.

Posted by Mammootty on Tuesday, 15 March 2022