raid

ബംഗളൂരു : അഴിമതി വിരുദ്ധ ബ്യൂറോയുടെ നേതൃത്വത്തിൽ നാനൂറോളം ഉദ്യോഗസ്ഥ സംഘം കർണാടകയിലെ പതിനെട്ട് സർക്കാർ ഉദ്യോഗസ്ഥരുടെ വസതികളിലും, സ്ഥാപനങ്ങളിലും റെയ്ഡ് നടത്തുന്നു. ഉദ്യോഗസ്ഥരുമായി ബന്ധമുണ്ടെന്ന് കരുതുന്ന 75 ഇടങ്ങളിലാണ് തെരച്ചിൽ നടക്കുന്നത്. ലഭിക്കുന്ന വിവരം അനുസരിച്ച് കണക്കിൽ പെടാത്ത സ്വർണം, വെള്ളി ആഭരണങ്ങളും, പണവും ഇടപാടുകളുടെ രേഖകളും പിടിച്ചെടുത്തിട്ടുണ്ട്. പരിശോധനയിൽ ബാഗൽകോട്ടിലെ ബദാമി ജില്ലയിലെ ഒരു റേഞ്ച് ഫോറസ്റ്റ് ഓഫീസറുടെ വസതിയിൽ നിന്ന് മൂന്ന് കിലോയോളം ചന്ദനവും കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ നവംബറിലും കർണാടകയിൽ അഴിമതി വിരുദ്ധ ബ്യൂറോ ഇതുപോലെ വൻ റെയിഡ് നടത്തിയിരുന്നു. അന്ന് കർണാടകയിലുടനീളമുള്ള പതിനഞ്ച് ഉദ്യോഗസ്ഥരുടെ വസതകളിലാണ് റെയ്ഡ് നടത്തിയത്.