മലയാള സിനിമയിലെ പുത്തൻ താരോദയങ്ങളിലൊന്നാണ് ദ്രുവൻ. ലിസമ്മയുടെ വീട് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേയ്ക്ക് എത്തിയ ദ്രുവൻ 2018 ൽ പുറത്തിറങ്ങിയ ക്യൂനിലൂടെയാണ് ശ്രദ്ധിയ്ക്കപ്പെടുന്നത്. ഏറ്റവുമൊടുവിലായി തമിഴ് സൂപ്പർ സ്റ്റാർ അജിത്തിനൊപ്പം വലിമെെ എന്ന ചിത്രത്തിലും ദ്രുവൻ അഭിനയിച്ചു. അജിത്തിനൊപ്പമുള്ള വിശേഷങ്ങൾ പങ്ക് വയ്ക്കുകയാണ് ദ്രുവൻ.
ആദ്യം കണ്ട സമയത്ത് അജിത്ത് തന്നോട് ഇങ്ങോട്ട് വന്ന് സംസാരിച്ചുവെന്ന് ദ്രുവൻ പറഞ്ഞു. അജിത്തിന്റെ സ്വഭാവം തന്നെ അദ്ദേഹത്തിന്റെ കടുത്ത ആരാധകനാക്കിയെന്ന് ദ്രുവൻ പറഞ്ഞു. മോഹൻലാലിന്റെ ആറാട്ടിലും ദ്രുവൻ അഭിനയിച്ചിട്ടുണ്ട്. ആരാധകർ ഏറെ ഇഷ്ടപ്പെടുന്ന ലാലേട്ടന്റെ ഡാൻസ് നേരിട്ട് കാണാനായെന്ന് ദ്രുവൻ പറയുന്നു. അതൊരു ലാലേട്ടൻ മിറാക്കിളാണെന്നാണ് ദ്രുവൻ പറയുന്നത്. അഭിമുഖത്തിന്റെ പൂർണരൂപം കാണാം...
