sex

സെക്‌സിൽ ഓരോരുത്തർക്കും ഇഷ്ടങ്ങളും ഇഷ്ടക്കേടുകളുമുണ്ട്. കിടപ്പറയിൽ പങ്കാളി എന്താണ് ആഗ്രഹിക്കുന്നതെന്നും എന്തൊക്കെയാണ് വെറുക്കുന്നതെന്നും മനസിലാക്കാൻ ശ്രമിക്കണം. അല്ലാത്തപക്ഷം അവന് അല്ലെങ്കിൽ അവൾക്ക് ലൈംഗിക ബന്ധത്തോടുള്ള താത്പര്യം കുറയാൻ കാരണമാകും.

ലൈംഗിക ബന്ധത്തിൽ പുരുഷന്മാരിൽ പത്തിൽ ഒൻപതു പേർക്കും രതിമൂർച്ഛ അനുഭവപ്പെടുമ്പോൾ സ്ത്രീകളിൽ പത്തിൽ ഏഴുപേർക്കു മാത്രമാണ് ഇത് അനുഭവിക്കാനാകുന്നതെന്ന് മുൻപ് നടത്തിയ ചില പഠനങ്ങളിൽ പറയുന്നത്. സെക്‌സിൽ അവൾക്ക് ഇഷ്ടപ്പെടാത്ത ചില കാര്യങ്ങളുണ്ട്.

പൂർവകേളികൾ മതിയാകാത്തതാണ് പ്രധാന കാരണം. ഇത് സ്ത്രീകളിൽ വലിയ നിരാശ ഉണ്ടാക്കും. ലൈംഗികത കൂടുതൽ ആസ്വാദ്യകരമാക്കാൻ പൂർവകേളികൾക്കായി കൂടുതൽ സമയം ചെലവഴിക്കണം. ചില സ്ത്രീകൾക്ക് തന്റെ ശരീരത്തിൽ ആത്മവിശ്വാസം കുറവായിരിക്കും. പ്രത്യേകിച്ച് പ്രസവശേഷം. തന്റെ ശരീരം മോശമായെന്ന ചിന്ത ചിലരെ അലട്ടാറുണ്ട്. ഈ അഭംഗിയെപ്പറ്റി ഒരു സ്ത്രീയും പുരുഷനിൽനിന്നു കേൾക്കാൻ ആഗ്രഹിക്കില്ല. ഇക്കാര്യത്തിൽ പങ്കാളിവേണം അവൾക്ക് ആത്മവിശ്വാസം നൽകാൻ.

മറ്റ് സ്ത്രീകളുടെ ഒരിക്കലും സ്വന്തം ഭാര്യയെ താരതമ്യം ചെയ്യരുത്. രതിമൂർച്ഛ ലഭിച്ചോ എന്ന് ഇടയ്ക്കിടെ സ്ത്രീയോടു ചോദിക്കാതിരിക്കുക. ഇതും നിരാശാജനകമാണ്. രതിമൂർച്ഛയെപ്പറ്റി നിരവധി കേട്ടുകേൾവികൾ ഉള്ളതിനാൽ, ആകാംക്ഷ കൊണ്ടാവും ചോദിക്കുന്നത്. എന്നാൽ ഇതേക്കുറിച്ച് ആവർത്തിച്ചു ചോദിക്കുന്നത് ഒഴിവാക്കണം.

പോൺ വീഡിയോകൾ കണ്ട്. അതിലുള്ളതുപോലെ പെരുമാറാൻ പങ്കാളിയെ നിർബന്ധിക്കാതിരിക്കുക. അത്തരത്തിലുള്ള വീഡിയോകളിൽ കാണുന്നത് യഥാർഥ ജീവിതത്തിൽ പ്രാവർത്തികമാക്കാനുള്ളതല്ല എന്നോർക്കുക.