ff

കേരള ചലച്ചിത്ര അക്കാഡമിയുടെ റീജിയണൽ ഐ.എഫ്.എഫ്.കെയുടെ സ്വാഗത സംഘം ഓഫീസ് എറണാകുളം മാക്ട ഓഫീസിൽ നടി രജിഷ വിജയൻ ഉദ്ഘാടനം ചെയ്തു. മേയർ എം. അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. സംവിധായകൻ ജോഷി മുഖ്യാതിഥിയായിരുന്നു.
ഷിബു ചക്രവർത്തി ആമുഖ പ്രഭാഷണവും സുന്ദർദാസ് സ്വാഗതവും പറഞ്ഞു. ഇടവേള ബാബു, ഔസേപ്പച്ചൻ വാളക്കുഴി , വൈസ് ചെയർമാൻ ബി. അശോക്, വി.സി. അശോക്, സാബു പ്രവദാസ്, കോളിൻസ് തുടങ്ങിയവർ സംസാരിച്ചു. അക്കാഡമി ഭരണസമിതി അംഗം സജിത മഠത്തിൽ നന്ദി പറഞ്ഞു.ഏപ്രിൽ ഒന്ന് മുതൽ അഞ്ച് വരെ മൂന്ന് തിയേറ്ററുകളിലായാണ് റീജിയണൽ ഐ.എഫ്.എഫ്.കെ നടക്കുക. തിരഞ്ഞെടുത്ത 59 ചിത്രങ്ങൾ പ്രദർശിപ്പിക്കും. പൊതുജനങ്ങൾക്ക് 500 രൂപയും വിദ്യാർത്ഥികൾക്കും ചലച്ചിത്ര മേഖലയിലെ അസിസ്റ്റന്റുകൾക്കും 250 രൂപയുമാണ് പ്രവേശന നിരക്ക്.