miami

ഫ്ലോറിഡ: അമേരിക്കയിലെ യൂണിവേഴ്‌സിറ്റികളിൽ ഇപ്പോൾ അവധിക്കാലം ആരംഭിച്ചിരിയ്ക്കുകയാണ്. അവധിക്കാലമായതോടെ ഫ്ലോറിഡയിലെ ബീച്ചുകൾ വിദ്യാർത്ഥികളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ആയിരക്കണക്കിന് വിദ്യാർത്ഥികളാണ് മിയാമി ബീച്ചിൽ മദ്യലഹരിയിൽ ആഘോഷിക്കുന്നത്. ചൂട് കാലാവസ്ഥയെ ചെറുക്കാനായി ബിക്കിനിയും ധരിച്ച് മദ്യ ലഹരിയിലാണ് ഭൂരിഭാഗം വി‌ദ്യാർത്ഥികളും ബീച്ചുകളിലേയ്ക്ക് എത്തുന്നത്.

ലോകത്ത് ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌തത് അമേരിക്കയിലാണ്. ഏറ്റവും കൂടുതൽ മരണങ്ങളും അമേരിക്കയിൽ തന്നെയാണ്. എന്നാൽ രാജ്യത്ത് കൊവിഡ് നിയന്ത്രണങ്ങൾക്കുള്ള ഇളവ് തുടരുന്നതിനാലാണ് വിദ്യാർത്ഥികൾ അവധി ആഘോഷിക്കാൻ ബീച്ചുകളിലേയ്ക്ക് എത്തിയത്. പല ബീച്ചുകളും ആളുകളെക്കൊണ്ട് നിറഞ്ഞിരിയ്ക്കുകയാണ്. മത്സരങ്ങളും പാർട്ടികളും ‌ഡാൻസുകളുമൊക്കെ വിദ്യാർത്ഥികൾ ബീച്ചുകളിൽ സംഘടിപ്പിക്കുന്നുണ്ട്.