
ആലപ്പുഴ: എസ് ഡി പി ഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാൻ, ബി ജെ പി നേതാവ് രൺജിത്ത് ശ്രീനിവാസൻ എന്നിവരെ കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം സമർപ്പിച്ചു. ജുഡീഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.
രൺജിത്ത് വധക്കേസിൽ 1100 പേജുള്ള കുറ്റപത്രമാണ് സമർപ്പിച്ചത്. കൃത്യത്തിൽ നേരിട്ട് പങ്കെടുത്തവരും ഗൂഡാലോചനയിൽ പങ്കെടുത്തവരുമടക്കം 15 പ്രതികളെക്കുറിച്ച് കുറ്റപത്രത്തിലെ ആദ്യഘട്ടത്തിൽ പറയുന്നുണ്ട്. രൺജിത്ത് വധത്തിൽ ആകെ 35 പ്രതികളാണുള്ളത്. സാക്ഷികൾ ഇരുന്നൂറും.
ഷാൻ വധക്കേസിൽ 483 പേജ് വരുന്ന കുറ്റപത്രമാണ് സമർപ്പിച്ചത്. കൊലപാതകത്തിലും ഗൂഡാലോചനയിലുമടക്കം പങ്കെടുത്ത പതിനൊന്ന് പ്രതികളെക്കുറിച്ച് ആദ്യ ഘട്ടത്തിൽ വ്യക്തമാക്കുന്നു. മൊത്തം 143 സാക്ഷികൾ.