
കൊച്ചി: രാജ്യത്തെ സഹകരണമേഖലയ്ക്ക് മാതൃകയായ കേരളാബാങ്ക് രൂപീകരണത്തെക്കുറിച്ച് പഠിക്കാൻ ഹിമാചൽ പ്രദേശ് സംസ്ഥാന സഹകരണ ബാങ്കിന്റെ പ്രതിനിധികൾ കേരളാബാങ്ക് സന്ദർശിച്ചു. ഷിംലയിലെ അഗ്രികൾച്ചറൽ കോ-ഓപ്പറേറ്റീവ് സ്റ്റാഫ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിലെ കോഴ്സ് കോർഡിനേറ്റർ ഉൾപ്പെടെ 17 അംഗ സംഘമാണ് ബാങ്ക് സന്ദർശിച്ചത്. കൊവിഡ്കാല അതിജീവനത്തിൽ സഹകരണമേഖല വഹിച്ച പങ്കിനെക്കുറിച്ചും കുടിശ്ശിക നിവാരണ പ്രവർത്തനങ്ങളെക്കുറിച്ചും പഠനസംഘം വിശദമായി ചോദിച്ചറിഞ്ഞു.
ബാങ്ക് ഡയറക്ടർ ബോർഡ് അംഗം പി.ഗഗാറിൻ, ബാങ്ക് ചീഫ് ജനറൽ മാനേജർ കെ.സി.സഹദേവൻ, മറ്റ് ഉന്നത ഉദ്യോഗസ്ഥർ എന്നിവരുമായി പഠനസംഘം ചർച്ച നടത്തി. ബാങ്ക് ജനറൽ മാനേജർമാരായ റോയി എബ്രഹാം, എ.അനിൽകുമാർ, സുനിൽ ചന്ദ്രൻ സി, ജിൽസ്‌മോൻ ജോസ്, റോയ് ടി.കെ, ഡെപ്യൂട്ടി ജനറൽ മാനേജർമാരായ അനിത എബ്രഹാം, രവീന്ദ്രൻ.വി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.