heavy-rain

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടുകൂടിയ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മണിക്കൂറിൽ 40 കി.മി വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് കൊല്ലം, പത്തനംതിട്ട ജില്ലകളിൽ യെല്ലോ അലേര്‍ട്ട് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. .ബംഗാൾ ഉൾകടലിൽ ഈ വർഷത്തെ ആദ്യ ചുഴലിക്കാറ്റ് മുന്നറിയിപ്പ് വന്നിട്ടുണ്ട്. ആന്‍ഡമാൻ തീരത്തിനു സമീപത്തു വച്ചു ഇത് ചുഴലിക്കാറ്റായി മാറാൻ സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

മാർച്ച്‌ 23 ഓടെ ബംഗ്ലാദേശ് -മ്യാൻമർ തീരത്ത് കരയിൽ പ്രവേശിക്കാനാണ് സാദ്ധ്യത.

സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിലും ശരാശരി മഴ തുടരും. മഴ കിട്ടിതുടങ്ങിയതോടെ കഴിഞ്ഞ ദിവസങ്ങളിൽ കൊടും ചൂട് രേഖപ്പെടുത്തിയ പുനലൂരിടക്കം ഉയർന്ന താപനില സാധാരണനിലയിലേക്ക് താഴ്ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനില പാലക്കാടാണ്. 37.2 ഡിഗ്രി സെൽഷ്യസ്.

അതേസമയം കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.