bumrah

ദുബായ്: ഐ.സി.സി ടെസ്റ്റ് റാങ്കിംഗിൽ ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറ ആറ് സ്ഥാനങ്ങൾ മുന്നോട്ട് കയറി നാലാം സ്ഥാനത്തെത്തി. ശ്രീലങ്കയ്ക്കെതിരെ പുറത്തെടുത്ത മികച്ച പ്രകടനമാണ് ബുംറയ്ക്ക് തുണയായത്. ആർ. അശ്വിൻ രണ്ടാം സ്ഥാനത്ത് തുടരുകയാണ് ഓസീസ് നായകൻ പാറ്റ് കമ്മിൻസാണ് ഒന്നാം സ്ഥാനത്ത്. ബാറ്റർമാരിൽ മോശം ഫോം തുടരുന്ന മുൻനായകൻ വിരാട് കൊഹ്‌ലി അഞ്ച് സ്ഥാനം താഴേക്കിറങ്ങി ഒൻപതാമതായി. ക്യാപ്ടൻ രോഹിത് ശർമ്മ ആറാമതും റിഷഭ് പന്ത് പത്താമതുമുണ്ട്. ആസ്ട്രേലിയയുടെ മാർനസ് ലബുഷെയ്നാണ് ഒന്നാമത്. ആൾറൗണ്ടർമാരിൽ രവീന്ദ്ര ജഡേജയെ രണ്ടാമതാക്കി വിൻഡീസിന്റെ ജേസൺ ഹോൾഡർ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. അശ്വിൻ മൂന്നാം സ്ഥാനത്ത് തുടരുകയാണ്.